Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ കൊറോണ കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദൻ

ജിദ്ദ: രാാജ്യത്ത് സ്കൂളുകൾ തുറന്നതോടെയും ശൈത്യ കാലത്തിൻ്റെ വരവോടെയും കൊറോണ കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രമുഖ പകർച്ചാവ്യാധി കൺസൽട്ടൻ്റ് ഡോ:മുഹമദ് ബൂസഈദ് അറിയിച്ചു.

സ്കൂളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ നടക്കുന്ന കൂടിച്ചേരലുകൾ കൊറോണ കേസുകൾ വ്യാപിക്കാൻ കാരണമാകും.

രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമാണ് നിലവിൽ സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കുന്നത്. അത് കൊണ്ട് തന്നെ രണ്ട് ഡോസ് വാസ്നിനെടുത്തവർക്ക് രോഗം ബാധിച്ചാലും പെട്ടെന്ന് സുഖം പ്രാാപിക്കും.

അതേ സമയം രോഗം പടരുന്നതിനെ തടയുന്നതിനായി സ്കൂളുകൾ സ്വീകരിച്ച പ്രതിരോധ നടപടികളെ ഡോ:മുഹമ്മദ് അഭിനന്ദിക്കുകയും ചെയ്തു.

സൗദിയിൽ പുതുതായി 221 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 386 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.നിലവിൽ 3174 ആക്ക്ടീവ് കേസുകളാണുള്ളത്.

അറേബ്യൻ മലയാളി വട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്