Saturday, November 23, 2024
Saudi ArabiaTop Stories

ഷോർട്സ് ധരിച്ച് ബാങ്ക് വിളിച്ചയാൾക്ക് താക്കീത്; അങ്ങനെയുണ്ടാകാനുള്ള സാഹചര്യം വ്യക്തമാക്കി മുഅദ്ദിൻ

കുവൈത്ത് സിറ്റി: ഷോർട്സ് ധരിച്ച് ബാങ്ക് വിളിച്ച മുഅദ്ദിനു താക്കീത് നൽകിയതായി കുവൈത്ത് മതകാര്യ വകുപ്പുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

കുവൈത്തിലെ ഒരു പള്ളിയിൽ വെച്ച് മുഅദ്ദിൻ ഷോർട്സ് ധരിച്ച് ബാങ്ക് വിളിക്കുന്ന രംഗം ഒരു വ്യക്തി മൊബൈലിൽ പകർത്തിയത് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെയായിരുന്നു വിവാദമായത്.

തൻ്റെ തെറ്റ് സമ്മതിച്ച മുഅദ്ദിൻ മേലിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് രേഖാമൂലാം സമ്മതിക്കുകയും ചെയ്തു.

അതേ സമയം അങ്ങനെ ബാങ്ക് വിളിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മുഅദ്ദിൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഷോർട്സ്ധരിച്ച് പള്ളിയിലെ ലൈബ്രറി വൃത്തിയാക്കുന്നതിനിടയിലായിരുന്നു ബാങ്കിൻ്റെ സമയം ആയത്. തുടർന്ന് സാധാരണ വസ്ത്രം ധരിക്കുന്നതിനു മുംബ് തന്നെ ബാങ്ക് വിളിക്കുകയായിരുന്നു എന്നാണു മുഅദ്ദിൻ വ്യക്തമാക്കിയത്.

നേരത്തെ മുഅദ്ദിനു താത്ക്കാലിക വിലക്കേർപ്പെടുത്തുകയും മതകാര്യ വകുപ്പ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മുന്നറിയിപ്പിൽ ശിക്ഷ ഒതുക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്