സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 224 പേർക്ക്;1.47 കോടി പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചു
ജിദ്ദ: സൗദിയിൽ നിന്നുള്ള കൊറോണ റിപ്പോർട്ട് ഇന്നും ഏറെ ആശ്വാസം പകരുന്നു. ആക്റ്റീവ് കേസുകളും സീരിയസ് കേസുകളുമെല്ലാം കുറഞ്ഞിട്ടുണ്ട്.
പുതുതായി 224 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 338 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 3054 ആക്റ്റീവ് കേസുകളാണുള്ളത്.
907 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8545 ആയി ഉയർന്നു.
രാജ്യത്ത് ഇത് വരെയായി 3,69,72,498 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,21,79,817 ഫസ്റ്റ് ഡോസും 1,47,92,681 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa