സൗദിയിൽ സ്വകാര്യ, ഇൻ്റർനാഷണൽ സ്കൂളുകളിലെ ക്ളാസുകൾ ഓൺലൈനിൽ തുടരാൻ നിർദ്ദേശം
സൗദിയിലെ സ്വകാര്യ, ഇൻ്റർനാഷണൽ സ്കൂളുകളിലെ ക്ളാസുകൾ ഓൺലൈനിൽ തന്നെ തുടരാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു.
സ്വകാര്യ, ഇൻ്റർനാഷണൽ സ്കൂളുകളിലെ വിദേശ അദ്ധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് മടങ്ങിയെത്തുന്നതിനുള്ള പ്രയാസം പരിഗണിച്ചാണു മന്ത്രാലയത്തിൻ്റെ തീരുമാനം.
അതത് സ്കൂളുകളുടെ ഓൺലൈൻ പ്ളാറ്റ്ഫോമുകൾ ഉപയോഗിച്ചോ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഓൺലൈൻ പ്ളാറ്റ്ഫോം ഉപയോഗിച്ചോ പഠനം തുടരാം.
വിദേശ അദ്ധ്യാപകരുടെ സേവനങ്ങൾ അവരുടെ രാജ്യങ്ങളിൽ നിന്ന് തന്നെ ഓൺലൈനിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള സജ്ജികരണങ്ങൾ ഒരുക്കാനും മന്ത്രാലയം സ്കൂളൂകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇൻ്റർനാഷണൽ, പ്രൈവറ്റ് സ്കൂളുകളിൽ ഓൺലൈൻ വഴി പഠനം തുടരുന്നതിനുള്ള നിർദ്ദേശം ലഭിച്ചത് പെട്ടെന്ന് നാട്ടിൽ നിന്ന് മടങ്ങാൻ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa