സൗദിയിൽ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്
റിയാദ്: സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
നേരത്തെ കുട്ടികൾക്ക് മൊബൈൽ ഫോൺ കൊണ്ട് വരാനുള്ള അനുമതി നൽകിയിരുന്നു. പിന്നീട് അനുമതി താത്ക്കാലികമെന്നും പറഞ്ഞിരുന്നു. എന്നാൽ പൂർണ്ണമായും നിരോധിച്ചതായാണു മന്ത്രാലയം ഒടുവിൽ അറിയിച്ചിട്ടുള്ളത്.
തവക്കൽനാ വെബ് വഴിയും ലേൺ വിത്ത് ക്വാഷൻ സർവീസ് വഴിയുമെല്ലാം കുട്ടികളുടെ ആരോഗ്യ നില പരിശോധിക്കാൻ സ്കൂൾ അഡ്‌മിനിസ്റ്റ്രേഷനു നിർദ്ദേശമുണ്ട്.
അതേ സമയം കുട്ടികളുടെ ആരോഗ്യ പരമായ കാര്യങ്ങൾ പരിശോധിക്കുന്നതിനു മൊബൈൽ നിർബന്ധമായും സ്കൂളിൽ കൊണ്ട് വരേണ്ട സാഹചര്യം ഉണ്ടെങ്കിൽ കുട്ടികൾക്ക് അത് കൊണ്ട് വരാവുന്നതും എന്നാൽ അത് സ്കൂൾ അഡ്‌മിനിസ്റ്റ്രേഷൻ സൂക്ഷിക്കേണ്ടതും ആണ്.
സ്‌കൂൾ പരിധിക്കുള്ളിൽ ഫോട്ടോ എടുക്കുന്നതിൽ നിന്നും കുട്ടികളേയും രക്ഷിതാക്കളെയും സ്റ്റാഫിനെയുമെല്ലാം വിലക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു ക്ളാസിലുണ്ടായാ അടിപിടിയുടെ ദൃശ്യങ്ങൾ ക്ളാസിൽ മൊബൈൽ കൊണ്ട് വന്നതിനാൽ കുട്ടികൾ റെക്കോർഡ് ചെയ്യുകയും അത് സോഷ്യൽ മീഡിയകളി വൈറലാകുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa