ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ബഹ്രൈൻ; ചുരുങ്ങിയ ചിലവിൽ മടങ്ങാനാകുമെന്ന പ്രതീക്ഷയിൽ സൗദി പ്രവാസികൾ
മനാമ: ബഹ്രൈൻ്റെ റെഡ് ലിസ്റ്റിൽ ഉള്ള രാജ്യങ്ങള്ളുടെ പട്ടികയിൽ നിന്ന് ഇന്ത്യയടക്കം നാലു രാജ്യങ്ങളെ ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻ.
കൊറോണ പ്രതിരോധത്തിനുള്ള ബഹ്രൈൻ ഗവണ്മെൻ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണു സിവിൽ ഏവിയേഷൻ നാലു രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത്.
ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, പനാമ, ഡൊമിനിക്കൻ റിപബ്ളിക്ക് എന്നീ രാജ്യങ്ങളെയാണു റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
സെപ്തംബർ 3 വെള്ളിയാഴ്ച് മുതലായിരിക്കും റെഡ് കാറ്റഗറി ലിസ്റ്റ് അപ്‌ഡേഷൻ പ്രാബല്യത്തിൽ വരിക.
റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക്ക് ബഹ്രൈനിലെത്തുന്നതിൻ്റെ മുംബ് പിസിആർ ടെസ്റ്റ് ആവശ്യമില്ല എന്നത് ശ്രദ്ധേയമാണ്.
അതോടൊപ്പം നിലവിൽ ഇന്ത്യയിൽ നിന്ന് വിസിറ്റിംഗ് വിസക്കാർക്ക് പോകാനുള്ള വിലക്കും നീക്കിയേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
വിസിറ്റിംഗ് വിസക്കാർക്ക് വിലക്ക് നീക്കിയാൽ സൗദി പ്രവാസികൾക്ക് ബഹ്രൈനിലേക്ക് വിസിറ്റിംഗിൽ പോയി അവിടെ 14 ദിവസം താമസിച്ച് കോസ് വേ വഴി ചുരുങ്ങിയ ചിലവിൽ സൗദിയിൽ കടക്കാൻ സാധിക്കും.
നിലവിൽ മറ്റു രാജ്യങ്ങൾ വഴിയും സൗദിയിലേക്ക് കടക്കാമെങ്കിലും ബഹ്രൈൻ വഴിയും പ്രവേശനം സാധ്യമാകുന്നതോടെ പൊതുവെയുള്ള തിരക്കുകൾ കുറയുകയും വിമാന ടിക്കറ്റ് നിരക്കുകൾ താഴുകയും ചെയ്തേക്കും.
കഴിഞ്ഞ ദിവസം മുതൽ ഇഖാമകൾ സെപ്തംബർ 30 വരെ പുതുക്കി നൽകുന്നത് ആരംഭിച്ചതോടെ കൂടുതൽ പേർ സൗദിയിലേക്ക് മടങ്ങുന്നതിനായി ശ്രമിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa