കൂടുതൽ പ്രവാസികളുടെ ഇഖാമ സെപ്തംബർ 30 വരെ പുതുക്കി; ഇഖാമയും റി എൻട്രിയും പുതുക്കിയിട്ടുണ്ടോ എന്ന് നാട്ടിൽ നിന്ന് പരിശോധിക്കാം
സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ നിർദ്ദേശ പ്രകാരം സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ കാലാവധി സെപ്തംബർ 30 വരെ നീട്ടി നൽകുന്ന പ്രക്രിയ ഇന്നലെ മുതൽ ആരംഭിച്ചു.
പല പ്രവാസികളും തങ്ങളുടെ ഇഖാമാ കാലാവധി സെപ്തംബർ 30 വരെ നീട്ടിക്കിട്ടിയ സന്തോഷം അറേബ്യൻ മലയാളിയുമായി പങ്ക് വെക്കുകയും ചെയ്തു.
കഫീൽ നിതാഖാത്തിൽ റെഡ് കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ പണം നൽകിയാൽ പോലും ഇഖാമ പുതുക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു പല പ്രവാസികളും ഉണ്ടായിരുന്നത്. സെപ്തംബർ 30 വരെ ഇപ്പോൾ കാലാവധി നീട്ടിക്കിട്ടിയത് അവർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
അതേ സമയം ചില പ്രവാസികൾ ഇത് വരെയും ഇഖാമാ കാലാവധി ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടില്ല എന്ന് അറിയിച്ചിടുണ്ട്. അടുത്ത മണിക്കൂറുകളിൽ തങ്ങളുടെ ഇഖാമ കാലാവധിയും ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന പ്രതീക്ഷയിലാണ് അവരുള്ളത്.
ഇഖാമാ കാലാവധിയും റി എൻട്രി കാലാവധിയും ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് നാട്ടിൽ നിന്ന് തന്നെ ആർക്കും മൊബൈൽ ഉപയോഗിച്ച് പരിശോധിക്കാൻ സാധിക്കും.
നാട്ടിലുള്ളയാൾക്ക് അബ്ഷിറിൻ്റെ സഹായമില്ലാതെ ഇഖാമ കാലാവധി പരിശോധിക്കാൻ മാാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ സൈറ്റിലെ ഒരു ലിങ്ക് വഴിയാണ് സാധിക്കുക.
https://www.mol.gov.sa/IndividualUser/BasicInfo.aspx എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത ശേഷം ഇഖാമ നംബറും ജനനത്തീയതിയും എൻ്റർ ചെയ്ത് തുടർന്ന് കാണുന്ന വെരിഫിക്കേഷൻ നംബറുകൾ എൻ്റർ ചെയ്ത് next ക്ലിക്ക് ചെയ്താൽ ഇഖാമ കാലാവധി കാണാൻ സാധിക്കും. (ജനനത്തിയതി അറബിക് ഡേറ്റിലും ഇംഗ്ളീഷ് ഡേറ്റിലും എൻ്റർ ചെയ്യാൻ ഓപ്ഷൻ ഉണ്ട് എന്നോർക്കുക).
ഇഖാമ കാലാവധി പ്രത്യക്ഷപ്പെടുന്നത് മാസം-തീയതി-വർഷം എന്ന പാറ്റേണിലായിരിക്കും എന്ന് പ്രത്യേകം ശ്രദ്ധിക്കുക . ഡേറ്റ് ഓഫ് ബർത്തും ഈ പേജിൽ കാണിക്കുന്നത് ഇതേ പാറ്റേണിലായിരിക്കും. അതോടൊപ്പം സൗദിയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവരുടെ അബ്ഷിർ വഴിയും നാട്ടിലുള്ള പ്രവാസികൾക്ക് തങ്ങളുടെ ഇഖാമ കാലാവധി പരിശോധിക്കാൻ സാധിക്കും.
അത് പോലെ നാട്ടിൽ നിന്ന് എളുപ്പത്തിൽ റി എൻട്രി വിസാ കാലാവധി പരിശോധിക്കാൻ https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴിയാണ് ശ്രമിക്കേണ്ടത്. ഇഖാമ നംബറോ റി എൻട്രി വിസാ നംബറോ ഉപയോഗിച്ച് വിസാ കാലാവധി പരിശോധിക്കാം.
മുകളിലെ റി എൻട്രി പരിശോധിക്കുന്നതിനുള്ള ലിങ്ക് തുറന്ന ശേഷം ഇഖാമ നംബർ, വിസ നംബർ,എന്നിവയിലേതെങ്കിലും എന്റർ ചെയ്ത ശേഷം അടുത്ത ഓപ്ഷനിൽ പേര് , ജനനത്തിയതി, പാസ്പോർട്ട് നംബർ, വിസ നമ്പർ , ഇഖാമ നംബർ , ഇഖാമ എക്സ്പയറി ഡേറ്റ്, വിസ എക്സ്പിയറി ഡേറ്റ് എന്നിവയിലേതെങ്കിലും ഒന്ന് എൻ്റർ ചെയ്ത് ശേഷം check എന്ന ഐക്കൺ ക്ളിക്ക് ചെയ്താൽ താഴെയായി റി എൻട്രി വിസാ കാലാവധി കാണാൻ സാധിക്കും..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa