സ്വകാര്യ ഇന്റർനാഷണൽ സ്കൂളുകളിലെ സൗദിവത്ക്കരണം പ്രാബല്യത്തിൽ
റിയാദ്: രാജ്യത്തെ പ്രൈവറ്റ്, ഇന്റർനാഷണൽ സ്കൂളുകളിലെ വിവിധ തസ്തികകൾ നിശ്ചിത അനുപാതം സൗദിവത്ക്കരിക്കുന്നതിനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു.
സ്വദേശിവത്ക്കരണ തീരുമാനം സ്കൂളുകൾ പാലിച്ചിട്ടുണ്ടോ എന്ന് അറിയാൻ പരിശോധനകളും നിയമ ലംഘകർക്ക് പിഴയും ചുമത്തും.
സൗദി യുവതീ യുവാക്കൾക്ക് പ്രൈവറ്റ് ഇന്റർനാഷണൽ സ്കൂളുകളിലായി 3 വർഷം കൊണ്ട് 28,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
ബിരുദമോ തതുല്യ ഡിഗ്രിയോ ഉള്ള സൗദികൾക്ക് 5,000 റിയാലിൽ കുറഞ്ഞ ശമ്പളം നൽകിയാൽ സ്വദേശിവത്ക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തില്ല.
സൗദി ബിരുദധാരികളുടെ ലഭ്യതയും സ്കൂളുകളിലെ തൊഴിലവസരങ്ങളും പരിഗണിച്ചാണ് സ്വദേശി വത്ക്കരണവുമായി മുന്നോട്ട് പോകാൻ അധികൃതരെ പ്രേരിപ്പിച്ചിട്ടുള്ളത്.
സ്കൂളുകൾക്ക് നിശ്ചിത അനുപാതം സ്വദേശിവത്ക്കരണം നടത്താനുള്ള ചട്ടങ്ങൾ വിശദീകരിച്ച് കൊണ്ടുള്ള നിർദ്ദേശങ്ങൾ നേരത്തെ നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa