സൗദിയിലേക്കുള്ള യാത്രാ നിയമങ്ങൾ ലംഘിച്ചാൽ 5 വർഷം വിലക്ക്; 1 ലക്ഷം റിയാൽ പിഴ
ജിദ്ദ: സൗദിയിലേക്കുള്ള യാത്രാ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ ഇരട്ടിയാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
സൗദി മന്ത്രി സഭ അടുത്തിടെ അംഗീകരിച്ച ട്രാവൽ ഡോക്യുമെന്റ് നിയമത്തിലെ ഭേദഗതികൾ അനുസരിച്ച്, യാത്രാ രേഖകൾ അവഗണിക്കുന്നതിനുള്ള പിഴ 50,000 റിയാലിൽ നിന്ന് 1 ലക്ഷം റിയാൽ ആയി ഉയർത്തി.
അതോടൊപ്പം പരമാവധി സൗദിയിലേക്കുള്ള യാത്രാ നിരോധന കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായും ഉയർത്തിയിട്ടുണ്ട്.
പാസ്പോർട്ടുകളിലോ ലൈസെസ്-പാസ്സർ ടിക്കറ്റുകളിലോ വിവരങ്ങൾ സ്വന്തം നിലയിൽ ചേർക്കൽ, ഇല്ലാതാക്കൽ അല്ലെങ്കിൽ മാറ്റം വരുത്തൽ ,പാസ്പോർട്ടും മറ്റ് യാത്രാ രേഖകളും മനപ്പൂർവ്വം നശിപ്പിക്കുകയോ തിരിമറി നടത്തുകയോ അല്ലെങ്കിൽ രേഖകളിലെ ഫോട്ടോകൾ മാറ്റൽ എന്നിവക്കും പിഴ ഈടാക്കും.
അശ്രദ്ധ മൂലം പാസ്പോർട്ട് നഷ്ടപ്പെടുകയോ മറ്റൊരാൾക്ക് ഉപയോഗിക്കാൻ കൊടുക്കുകയോ വിലപന നടത്തുകയോ ചെയ്താലും ശിക്ഷക്ക് വിധേയനാകേണ്ടി വരും.
മൂന്നാമത് ഒരു കക്ഷിയുടെ പാസ്പോർട്ട് ഉപയോഗിക്കാൻ ശ്രമിക്കുന്നതും മതിയായ രേഖകൾ ഇല്ലാതെയും നിർദ്ദിഷ്ട പ്രവേശന മാർഗങ്ങളിലൂടെയല്ലാതെയും സൗദിയിൽ പ്രവേശിക്കാാൻ ശ്രമിക്കുന്നതും ശിക്ഷക്ക് അർഹനാക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa