ദമാമിൽ പച്ചക്കറി മാർക്കറ്റിൽ റെയ് ഡ്; നിരവധി വിദേശികൾ പിടിയിൽ
ദമാം: ഈസ്റ്റേൺ പ്രവിശ്യാ മാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ കീഴിൽ ദമാമിലെ വെജിറ്റബിൾ മാർക്കറ്റിൽ റെയ് ഡ് നടത്തി.
റെയ് ഡിൽ ഇഖാമ തൊഴിൽ നിയമ ലംഘകരായ 67 വിദേശ തൊഴിലാളികൾ പിടിക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വെജിറ്റബിൾ മാർക്കറ്റിലെ 200 സ്റ്റാളുകളിൽ പരിശോധന നടത്തിയതിൽ 18 സ്റ്റാളുകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി.
പിടിക്കപ്പെട്ടവരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനായി ജവാസാത്തിനു കൈമാറിയിട്ടുണ്ട്.
സുരക്ഷാ സേനയും മാനവ വിഭവ ശേഷി മന്ത്രാലയവും വാണിജ്യ മന്ത്രാലയവും മറ്റു സർക്കാർ അതോറിറ്റികളും സംയുക്തമായാണു പരിശോധനക്ക് നേതൃത്വം നൽകിയത്.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രുപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa