മതപഠന ക്ളാസെടുക്കുന്നതിനിടെ പാകിസ്ഥാനി പ്രബോധകൻ മരിച്ചു; വീഡിയോ
നിരവധി ആളുകൾക്ക് മുന്നിലിരുന്ന് മതപഠന ക്ളാസെടുക്കുന്നതിനിടെ പാകിസ്ഥാനിലെ മത പ്രബോധകൻ മരിച്ചു.
ലാഹോർ അഹ്ൽ ഹദീസ് അസോസിയേഷൻ ചെയർമാൻ ശൈഖ് അബ്ദുൽ മതീൻ അസ്ഗർ ആണ് മരിച്ചത്.
പെട്ടെന്നുള്ള ഹൃദയാഘാതമായിരുന്നു കാരണം. അദ്ദേഹം മരിക്കുന്ന ദൃശ്യം അസോസിയേഷൻ തന്നെ പ്രസിദ്ധപ്പെടുത്തി.
പ്രവാചകന്റെ (സ്വ) അടുക്കൽ ശബ്ദം താഴ്ത്തി സംസാരിക്കുന്നവർക്കുള്ള ശ്രേഷ്ടത വിവരിക്കുന്ന ആയത്തിനെക്കുറിച്ച് വിശദീകരിക്കുന്ന സന്ദർഭത്തിലായിരുന്നു മരണം.
സംസാരത്തിനിടെ പെട്ടെന്ന് കസേരയിലേക്ക് ചാരിയ ശൈഖിനു സംഘാടകരിലൊരാൾ വെള്ളം കൊടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa