പഠനത്തിനിടയിൽ കാർ കഴുകി ദിവസവും 250 റിയാൽ വരെ നേടി സൗദി യുവാവ്
ജിദ്ദ: കാർ കഴുകൽ ജോലികൾ വിദേശികൾ മാത്രം കുത്തകയാക്കി വെച്ചിരിക്കുന്ന സൗദി അറേബ്യയിൽ നിന്ന് വ്യത്യസ്തമായൊരു റിപ്പോർട്ട്.
നവാഫ് അശുമൈമരി എന്ന പേരുള്ള സൗദി യുവാവാണ് മറ്റു സൗദികൾ ചെയ്യാൻ മടിക്കുന്ന കാർ വാഷിംഗ് ജോലി ചെയ്ത് ദിവസവും നല്ല ഒരു തുക സംബാദിക്കുന്നത്.
തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാറുകളാണ് നവാഫ് കഴുകാറുള്ളത്.
കാറുകളുടെ സൈസിനനുസരിച്ചും എണ്ണത്തിനനുസരിച്ചും ദിവസം 250 റിയാൽ വരെ നേടാൻ സാധിക്കാറുണ്ടെന്ന് നവാഫ് പറയുന്നു.
പഠനവുമായി ബന്ധപ്പെട്ട് ചില ദിവസങ്ങളിൽ തനിക്ക് ജോലി ചെയ്യാൻ സാധിക്കാതിരിക്കാറുണ്ടെങ്കിലും പ്രതിമാസം 3500 റിയാൽ വരെ സംബാദിക്കാൻ ഇപ്പോൾ സധിക്കുന്നുണ്ട്.
ഒരുങ്ങിയിറങ്ങിയാൽ കാർ കഴുകൽ വൻ വൻ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ജോലിയാണെന്നും ദിവസം 800 റിയാലിലധികം ഉണ്ടാക്കാൻ സാധിക്കുമെന്നും നവാഫ് പറയുന്നു.
സൗദി ചാനൽ അൽ ഇഖ് ബാരിയയുമായി നടത്തിയ അഭിമുഖത്തിലാണ് നവാഫ് തന്റെ ജോലിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചും വെളിപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa