തനിമ സാംസ്കാരിക വേദി, ദമ്മാം ബോധവത്കരണ ക്ലാസ് നടത്തി.
ദമ്മാം: വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്കും രക്ഷിതാക്കൾക്കും വേണ്ടി ദമ്മാം തനിമ സാംസ്കാരിക വേദി happiness home made എന്ന തലക്കെട്ടിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 200 ൽ പരം ആളുകൾ പങ്കെടുത്തു. നിലവിൽ കുടുംബജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചും പരസ്പരം മനസ്സ്സിലാക്കി കുടുംബത്തിലെ വിള്ളലുകൾ ഇല്ലാതാക്കുന്നതിനെ കുറിച്ചും വിദ്യാഭ്യാസ വിജക്ഷനും സാമൂഹിക പ്രവർത്തകനുമായ ഡോ. മുഹമ്മദ് ബദീഉസ്സമാൻ, (CEO of integrated education council, India) മുഖ്യപ്രഭാഷണം നിർവഹിച്ചു.
വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഇത്തരം കൗൺസിലിങ് പ്രോഗ്രാമുകൾ വളരെ ഉപകാരപ്രതമാണെന്ന് പ്രഭാഷകൻ അഭിപ്രായപെട്ടു.
തനിമ സാംസ്കാരിക വേദി സോണൽ പ്രസിഡന്റ് മുഹമ്മദ് അസ്‌കർ, സെക്രട്ടറി മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ കബീർ മുഹമ്മദ്, ഉബൈദ് മണ്ണാട്ടിൽ, മുഹമ്മദ് ബിനാൻ, അനീസ ഷാനവാസ്, റെജിന അൻവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa