Saturday, November 23, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾ ജാഗ്രത പുലർത്തുക; പരിശോധനകൾ അതി ശക്തമായി തുടരുന്നു; ആജീവാനന്ത വിലക്ക് വരെ നേരിട്ടേക്കാം

ജിദ്ദ: വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് രാജ്യത്തെ അനധികൃത താമസക്കാരെയും നിയമ ലംഘകരെയും പിടി കൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം തുടരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ ഇഖാമ, തൊഴിൽ നിയമ ലംഘകരടക്കം 16,638 പേർ പിടിക്കപ്പെട്ടിട്ടുണ്ട്.

5800 ഇഖാമ നിയമ ലംഘകരും 1455 തൊഴിൽ നിയമ ലംഘകരും 9383 അതിർത്തി നിയമ ലംഘകരുമാണ് കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ പിടിക്കപ്പെട്ടത്.

അനധികൃതമായ രീതിയിൽ രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനു 849 പേർ പിടിക്കപ്പെട്ടു. അതിൽ 55 ശതമാനവും യമനികളും 43 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റു രാജ്യക്കാരുമായിരുന്നു.

അതോടൊപ്പം അനധികൃതമായ രീതിയിൽ സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 19 പേരും നിയമ ലംഘകർക്ക് അഭയം നൽകിയ 11 പേരും പിടിക്കപ്പെട്ടിട്ടുണ്ട്.

ഇഖാമയിൽ രേഖപ്പെടുത്താത്ത പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവരും മറ്റുള്ള സ്പോൺസർമാരുടെ കീഴിൽ ജോലി ചെയ്യുന്നവരും ഇഖാമാ കാലാവധി ഇല്ലാത്തവരുമെല്ലാം തങ്ങളുടെ സ്റ്റാറ്റസ് ഉടൻ ശരിയാക്കാൻ ഇനിയും വൈകുന്നത് അബദ്ധമാകും.

പരിശോധനകളിൽ പിടിക്കപ്പെട്ട് തർഹീൽ വഴി ഫിംഗർ പ്രിൻ്റെടുത്ത് നാട് പിടിക്കേണ്ടി വന്നാൽ പിന്നീട് സൗദി അറേബ്യയിലേക്ക് ഒരു തൊഴിൽ വിസയിൽ വരാൻ സാധിക്കുന്ന കാര്യം പ്രയാസമായിരിക്കും എന്നോർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്