ഒമാൻ വഴിയും സൗദിയിലേക്ക് മടങ്ങാം; നിലവിൽ സൗദിയിലേക്ക് മടങ്ങാനുള്ള മറ്റു വഴികളും അറിയാം
യാത്രാ വിലക്കുകളിൽ അയവ് വരുത്തിയതോടെ ഒമാൻ വഴി സൗദിയിലേക്ക് മടങ്ങുന്നതിനുള്ള വഴികൾ ഒരുങ്ങി.
ഒമാൻ വിസിറ്റിംഗ് വിസകൾ ഇതിനകം ലഭ്യമായ പല സൗദി പ്രവാസികളും സമീപ ദിനങ്ങളിൽ ഒമാനിലേക്ക് പറക്കാനിരിക്കുകയാണ്.
നേരത്തെയുള്ള പോലെ ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമില്ല എന്നതിനാൽ നിലവിലെ സാഹചര്യത്തിൽ 1.20 ലക്ഷം രൂപക്ക് സൗദിയിൽ എത്താൻ യാത്രക്കാർക്ക് സാധിക്കുമെന്ന് ട്രാവൽ മേഖലയിൽ ഉള്ളവർ അറേബ്യൻ മലയാളിയെ അറിയിച്ചു.
നിലവിൽ സ്റ്റാർ ഹോട്ടൽ സൗകര്യത്തോടെത്തന്നെ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ പ്രയാസങ്ങളില്ലാതെ സൗദിയിലേക്ക് മടങ്ങാൻ സാധിക്കുന്ന വളരെ നല്ല ഒരു ഡെസ്റ്റിനേഷനാണ് ഒമാൻ.
അതേ സമയം മറ്റു പല രാജ്യങ്ങൾ വഴിയും ഇപ്പോൾ സൗദി പാക്കേജുകൾ വിവിധ ട്രാവൽ ഏജൻസികൾ ഒരുക്കുന്നുണ്ട്.
ശ്രീലങ്ക, ഖത്തർ, താൻസാനിയ, സെർബിയ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ വഴിയാണ് ഇപ്പോൾ ഒമാന് പുറമെ പ്രധാനമായും സൗദി പാക്കേജുകൾ ഒരുങ്ങുന്നത്.
ബഹ്‌റൈൻ വഴിയുള്ള യാത്രാ നിയന്ത്രണം നീങ്ങിയിട്ടുണ്ടെങ്കിലും ചില നടപടിക്രമങ്ങളെക്കുറിച്ചുള്ള വ്യക്തത വരാനുള്ളതിനാൽ ഇത് വരെ ആരും പാക്കേജുകളൊന്നും ഒരുക്കിയിട്ടില്ലെന്നാണ് അറിയാൻ സാധിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa