കിഴക്കൻ പ്രവിശ്യ അടക്കം 3 ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലാക്രമണം
ദമാം: കിഴക്കൻ പ്രവിശ്യ, ജിസാൻ, നജ്രാൻ തുടങ്ങിയ സ്ഥലങ്ങൾ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ വ്യോമാക്രമണം ശ്രമം പ്രതിരോധ സേന തകർത്തു.
മൂന്ന് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ബോംബ് ഡ്രോണുകളുമായിരുന്നു ആക്രമണത്തിനുപയോഗിച്ചത്.
സൻ ആയിൽ നിന്ന് ഇന്നലെ രാത്രിയാണ് കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായത്.
സൗദി വ്യോമ പ്രതിരോധ സേന മിസൈലാക്രമണത്തെ നിഷ്ഫലമാക്കിയെങ്കിലും മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും പരിക്കേൽക്കുകയും 14 വീടുകൾക്ക് നേരിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ജന വാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഹൂത്തി ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്.
പൊതു ജനങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa