പുതിയ നിതാഖാത്ത് വഴി 3 വർഷം കൊണ്ട് 3.40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
സൗദിവ്ത്ക്കരണ പദ്ധതികൾ പരിപോഷിപ്പിക്കുന്നതിനായുള്ള നിതാഖാത്തിൻ്റെ പുതിയ പതിപ്പിനെക്കുറിച്ച് സൗദി മാനവ വിഭവ ശേഷി മന്ത്രാലയ വാക്താവ് സഅദ് അൽ ഹമ്മാദ് വിശദീകരിച്ചു.
പുതുക്കിയ നിതാഖാത്ത് വഴി 2024 ഓടെ 3,40,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വാണിജ്യ നിയമങ്ങൾ ലളിതമാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
നേരത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ തരംതിരിച്ച് 85 പ്രവർത്തനങ്ങളായിരുന്നെങ്കിൽ ഇനി 32 പ്രവർത്തനങ്ങളായി സംയോജിപ്പിക്കാൻ പുതിയ നിതാഖാത്ത് പാദ്ധതി ലക്ഷ്യമിടുന്നു.
സ്വകാര്യമേഖലയുമായി സഹകരിച്ച് വികസിപ്പിച്ച നിതാഖാത്ത് രണ്ടാമത്തെ പതിപ്പിൽ മൂന്ന് പുതിയ സവിശേഷതകൾ അടങ്ങിയിട്ടുണ്ട്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്വകാര്യമേഖലയിലെ ഘടനാപരമായ സ്ഥിരത നില നിർത്തിക്കൊണ്ടുള്ള സുതാര്യമായ കാഴ്ചപ്പാടോടെയുള്ള വ്യക്തമായ സൗദിവത്ക്കരണ പദ്ധതിയാണ് ആദ്യത്തേത്.
സ്ഥാപനങ്ങളുടെ വലിപ്പത്തിൻ്റെ അടിസ്ഥാനത്തിലുള്ള വേർതിരിവുകൾക്ക് പകരം നിശ്ചിത രേഖാനുപാതത്തിലുള്ള സൗദിവത്ക്കരണ ഫോർമുലയാണു രണ്ടാമത്തേത്.
85 പ്രവർത്തനങ്ങൾക്ക് പകരം 32 പ്രവർത്തനങ്ങളാക്കി കുറച്ച് നിതാഖാത്ത് പദ്ധതി എളുപ്പമാക്കുന്നു എന്നതാണു മൂന്നാമത്തെ സവിശേഷത.
2021 രണ്ടാം പാദത്തിൽ സൗദികളുടെ മിനിമം സാലറി 3000 റിയാലിൽ നിന്ന് 4000 റിയാലായി ഉയർന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa