Sunday, April 6, 2025
Saudi ArabiaTop Stories

സൗദിയിൽ ഭീകരനെ വധശിക്ഷക്ക് വിധേയനാക്കി

ദമാം: ആയുധം കടത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ഭീകര സെല്ലുകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത ഭീകരനെ തിങ്കളാഴ്ച ഈസ്റ്റേൺ പ്രോവിൻസിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അദ്നാൻ ബിൻ മുസ്തഫ അശർഫാ എന്ന പേരുള്ള സൗദി പൗരനെയാണ് ഭീകര സംഘവുമായി ചേർന്ന് പ്രവർത്തിച്ചതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.

സൗദിയിലേക്കും സൗദിക്ക് പുറത്തേക്കും ആയുധങ്ങൾ കടത്തുക, രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനം തകരാറിലാക്കുന്നതിനായി ഭീകര സെല്ലുകളുമായി ചേർന്ന് ഗൂഡാലോചന നടത്തുക, കൊലപ്പെടുത്താൻ ഉദ്ദേശിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കുക, സുരക്ഷാ കാര്യാലയങ്ങൾക്ക് നേരെ ആക്രമണം നടത്തുക, കലാപങ്ങൾ ആസൂത്രണം ചെയ്യുക തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.

പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടി കൂടുകയും പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷണത്തിൽ തെളിയുകയും ചെയ്തിരുന്നു.

വിചാരണക്ക് ശേഷം സ്പെഷ്യൽ ക്രിമിനൽ കോർട്ട് പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് റോയൽ കോർട്ട് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ഇന്ന് (തിങ്കൾ) വിധി നടപ്പാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്