കുട്ടികൾക്ക് ഫൈസർ വാക്സിൻ ലഭിക്കാനായി മൊഡേണ അപോയിൻ്റ് മെൻ്റ് കാൻസൽ ചെയ്യുന്നവരോട് സൗദി ആരോഗ്യ മന്ത്രാലയത്തിന് പറയാനുള്ളത്
ജിദ്ദ: ഫൈസർ വാക്സിൻ ലഭിക്കുന്നതിനു വേണ്ടി കുട്ടികൾക്ക് ലഭിച്ച വാക്സിൻ അപോയിൻ്റ്മെൻ്റ് ഡേറ്റ് കാൻസൽ ചെയ്യുന്നത് ബുദ്ധിപരമല്ല എന്ന് സൗദി ആരോഗ്യ മന്ത്രാലയ പ്രിവൻ്റീവ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ:അബ്ദുല്ല അസീരി ഓർമ്മപ്പെടുത്തി.
മൊഡേണക്കുള്ള അപോയിൻ്റ്മെൻ്റ് ലഭിച്ചിട്ടും കുട്ടികൾക്ക് ഫൈസർ ലഭിക്കാനായി മൊഡേണ നൽകാനുള്ള ഡേറ്റ് കാൻസൽ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് ഡോ: അസീരി വിശദീകരണം നൽകിയത്.
ഫൈസറിനും മൊഡേണക്കും ഒരേ ടെക്നോളജിയാണുള്ളത്. ഉത്പാദന രീതിയും ഫലപ്രാപ്തിയും സുരക്ഷാ സ്റ്റാൻഡേർഡും എല്ലാം ഒരേ രീതിയിലാണ്. ഒന്നിന് മറ്റൊന്നിനേക്കാൾ യാതൊരു പ്രാധാന്യവും ഇല്ലെന്നും ഡോ:അസീരി വ്യക്തമാക്കി.
അതേ സമയം നിലവിൽ ആസ്ട്രാസെനക്ക വാക്സിൻ 18 വയസ്സിനു താഴെയുള്ളവർക്ക് ഉപയോഗിക്കുന്നതിനായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും അസീരി കൂട്ടിച്ചേർത്തു.
സൗദിയിൽ പുതുതായി 124 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 2503 ആക്റ്റീവ് കേസുകളുണ്ട്. അതിൽ 689 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 6 മരണം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സൗദിയി ഇത് വരെയായി 3,82,08,205 വാക്സിൻ ഡോസുകളാണു വിതരണം ചെയ്തത്. അതിൽ 2,24,75,848 ഫസ്റ്റ് ഡോസും 1,57,32,357 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa