നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് സൗദിയിലേക്ക് നേരിട്ട് വരുന്നതിനുള്ള അനുമതി ഉടൻ ലഭിക്കുമോ ? മറ്റു രാജ്യങ്ങളിലൂടെയുള്ള യാത്രകൾ മാറ്റി വെക്കേണ്ടതുണ്ടോ ?
സൗദി അംഗീകരിച്ച വാക്സിൻ ഫുൾ ഡോസ് നാട്ടിൽ നിന്ന് സ്വീകരിച്ചവർക്ക് നേരിട്ട് സൗദിയിലേക്ക് പോകുന്നതിനുള്ള അവസരം ഉടൻ ഉണ്ടാകുമോ ? നിലവിൽ മറ്റു രാജ്യങ്ങൾ വഴി 14 ദിവസം താമസിച്ചുള്ള യാത്രകൾ മാറ്റി വെക്കേണ്ടതുണ്ടോ തുടങ്ങിയ സംശയങ്ങൾ പല പ്രവാസി സുഹൃത്തുക്കളും ഇൻബോക്സിലൂടെ ദിവസവും ഉന്നയിക്കുന്നുണ്ട്.
നിലവിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് എടുത്ത് നാട്ടിൽ വന്നവർക്ക് നേരിട്ട് പോകാനുള്ള അനുമതി ഉള്ളത് കൊണ്ടാണ് നാട്ടിൽ നിന്നുള്ളവർക്കും പുതിയ പ്രതീക്ഷ കൈവന്നിട്ടുള്ളത്.
നിലവിൽ നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്ക് നേരിട്ട് പോകുന്നതിനുള്ള അനുമതി ലഭിക്കുന്നതിനെക്കുറിച്ച് ഇത് വരെ യാതൊരു സൂചനയും വന്നിട്ടില്ല എന്നതാണു വസ്തുത.
മാത്രമല്ല, പ്രൈവറ്റ് സ്കൂളുകളിലെയും ഇൻ്റർനാഷണൽ സ്കൂളുകളിലെയും പല അദ്ധ്യാപകരും നാട്ടിൽ കുടുങ്ങിയതിനാൽ നേരിട്ട് വരാൻ സാധിക്കാത്തതിനാൽ ഓൺലൈൻ പഠനം നടത്തുന്നതിനു മന്ത്രാലയം അനുമതിയും നൽകിയിട്ടുണ്ട് എന്നത് നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്ക് നേരിട്ടുള്ള യാത്ര തുടങ്ങുന്നതിനുള്ള പ്രതീക്ഷക്ക് നേരിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്.
അതേ സമയം നേരത്തെ യു എ ഇയും ഇത് പോലെ ആദ്യം യു എ ഇയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം അനുവദിക്കുകയും പിന്നീട് എല്ലാവർക്കും പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു എന്നത് നാട്ടിലുള്ളവർക്ക് പ്രതീക്ഷ നൽകുന്നുമുണ്ട്.
നിലവിൽ സ്പോൺസർ റെഡ് ലിസ്റ്റിൽ ഉള്ളവർ ആണെങ്കിൽ അവരുടെ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടുണ്ടെങ്കിൽ കൂടുതൽ ചിന്തിക്കാതെ ഏതെങ്കിലും രീതിയിൽ സൗദിയിലേക്ക് പോകുന്നതായിരിക്കും ബുദ്ധി. കാരണം റെഡ് ആയതിനാൽ പിന്നീട് കഫീൽ പുതുക്കി നൽകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
അതോടൊപ്പം ജോലിക്ക് സമയത്തിനെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നോ മറ്റോ ഭയമുള്ളവർക്കും നാട്ടിൽ നിന്ന് നേരിട്ടുള്ള വിമാനം കാത്തിരിക്കാതെ മറ്റു രാജ്യങ്ങൾ വഴി മടങ്ങുന്നതാകും ബുദ്ധി.
എന്നാൽ അടുത്ത കാലത്തൊന്നും സൗദിയിലേക്ക് മടങ്ങിയില്ലെങ്കിലും പ്രശനങ്ങളില്ലാത്തവർക്കും രേഖകൾ ഓട്ടോമാറ്റിക്കായി പുതുക്കിയില്ലെങ്കിൽ പോലും കഫീൽ വഴി പുതുക്കാൻ സാധിക്കുമെന്ന് ഉറപ്പ് ഉള്ളവർക്കുമെല്ലാം നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്കും കൂടിയുള്ള ഡയറക്ട് വിമാനം പൊന്തുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa