ചുരുങ്ങിയ ചിലവിൽ വീണ്ടും സൗദി യാത്ര ഒരുങ്ങുന്നു; ബഹ്‌റൈൻ ഇ വിസ അനുവദിച്ച് തുടങ്ങി
സൗദി പ്രവാസികൾക്ക് ആശ്വാസമായിക്കൊണ്ട് ബഹ്‌റൈൻ ഇന്ത്യക്കാർക്ക് ഇ വിസ അനുവദിച്ച് തുടങ്ങി.
ഇതോടെ സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ചുരുങ്ങിയ ചെലവിൽ പറക്കാൻ കഴിയുന്ന ഇടത്താവളമായി ബഹ്‌റൈൻ മാറും.
ബഹറിനിൽ നിന്ന് സൗദിയിലേക്ക് കോസ് വേ വഴിയും പോകാമെന്നത് കൂടുതൽ ആശ്വാസമായേക്കും.
ബഹ്‌റൈൻ ഇ വിസ അനുവദിച്ച് തുടങ്ങിയതോടെ ആകർഷകമായ പാക്കേജുകളുമായി പല ട്രാവൽ ഏജൻസികളും രംഗത്തെത്തിയിട്ടുണ്ട്.
ബഹറിൻ നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലിൽ 14 ദിവസ ക്വാറന്റ്റീൻ അടക്കമുള്ള പാക്കേജുകൾ ആണ് ഇപ്പോൾ ട്രാവൽ ഏജൻസികൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ബഹ്രൈനു പുറമെ ഒമാൻ വഴിയും ട്രാവൽ ഏജൻസികൾ മിതമായ നിരക്കിൽ യാത്രാ പാക്കേജുകൾ ഒരുക്കുന്നുണ്ട്.
ശ്രീലങ്ക, ഖത്തർ, സെർബിയ, താൻസാനിയ,മാലിദ്വീപ് എന്നീ രാജ്യങ്ങൾ വഴിയും സൗദിയിലേക്ക് പാക്കേജുകൾ ഉണ്ട്.
ഏറ്റവും അടുത്ത ദിവസങ്ങൾ തിരഞ്ഞെടുക്കാതെ കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ള ഡേറ്റിനു ടിക്കറ്റുകൾ പർചേസ് ചെയ്‌താൽ നിരക്കുകൾ ഒന്ന് കൂടെ കുറക്കാനാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa