Saturday, April 5, 2025
Saudi ArabiaTop Stories

അപ്ളിക്കേഷൻ ടാക്സി സേവനം നൽകുന്ന സൗദി വനിതാ ഡ്രൈവർമാരുടെ എണ്ണം 500 ശതമാനം വർദ്ധിച്ചു

റൈഡ്-ഹൈലിംഗ് അപ്ളിക്കേഷൻ ഉപയോഗിച്ചുള്ള ടാക്സി സേവന മേഖലയിലെ സൗദി വനിതാ ഡ്രൈവർമാരുടെ എണ്ണം 500 ശതമാനം വർദ്ധിച്ചതായി പബ്ളിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

നേരത്തെ 600 വനിതാ ഡ്രൈവർമാർ മാത്രമായിരുന്നു അപ്ളിക്കേഷൻ ടാക്സി മേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 3900 വനിതാ ഡ്രൈവർമാർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുവെന്ന് പബ്ളിക് ട്രാൻസ്പോർട്ട് അതോറിറ്റി വാക്താവ് സാലിഹ് അൽ സുവൈദ് വ്യക്തമാക്കി.

അതോടൊപ്പം ഈ വർഷം മാത്രം നിരവധി റൈഡ് അപ്ളിക്കേഷനുകൾക്ക് അതോറിറ്റി ലൈസൻസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റൈഡ് അപ്ളിക്കേഷനുകൾ വഴി സേവനം നൽകാൻ ഉദ്ദേശിക്കുന്ന സൗദികൾക്ക് 2400 റിയാൽ വരെയുള്ള ധന സഹായം മാനവ വിഭവശേഷി മന്ത്രാലയം നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്