സൗദിയിലേക്ക് 233 കിലോഗ്രാം ഹഷീഷ് കടത്താനുള്ള ശ്രമം തകർത്തു; വീഡിയോ കാണാം
ദമാം: ഈസ്റ്റേൺ പ്രൊവിൻസ് വഴി സൗദിയിലേക്ക് 233 കിലോഗ്രാം ഹഷീഷ് കടത്തുന്നതിനുള്ള ശ്രമം നാർക്കോട്ടിക്ക് കണ്ട്രോൾ സെൻ്റർ തകർത്തു.
രാജ്യത്തിൻ്റെ സുരക്ഷയെയും യുവാക്കളെയും ലക്ഷ്യം വെച്ചുള്ള മയക്ക്‌മരുന്ന് കടത്തുകൾ തടയുന്നതിനുള്ള പോരാട്ടം തുടരുമെന്ന് നാർക്കോട്ടിക് കണ്ട്രോൾ സെൻ്റർ വാക്താവ് മേജർ മുഹമ്മദ് അൽ നുജൈദി അറിയിച്ചു.
കിഴക്കൻ പ്രവിശ്യ വഴി സൗദിയിലേക്ക് ഹഷീഷ് കടത്താനുള്ള ശ്രമം നടത്തിയതിനു ഏഴ് പേരെയാണു അറസ്റ്റ് ചെയ്തത്.
മൂന്ന് യമനികൾ, രണ്ട് സിറിയക്കാർ, ഒരു ഈജിപ്ഷ്യൻ, ഒരു ജോർദാനിയൻ എന്നിവരടങ്ങുന്ന സംഘമാണു പിടിക്കപ്പെട്ടത്.
അതിർത്തി സുരക്ഷാ സേനയുമായി യോജിച്ചുള്ള ആസൂത്രിതമായ നീക്കത്തിനൊടുവിലായിരുന്നു പ്രതികൾ പിടിക്കപ്പെട്ടത്.
പ്രതികളെ പിടിക്കുന്നതും ഹഷീഷ് കണ്ടെത്തുന്നതുമായ ദൃശ്യങ്ങൾ അധികൃതർ തന്നെ പുറത്ത് വിട്ടു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa