Saturday, April 5, 2025
Saudi ArabiaTop Stories

ഉംറ വിസ ഇഷ്യു ചെയ്യുന്നതിന് പുതിയ രണ്ട് സംവിധാനങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം

ജിദ്ദ: വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറ പാക്കേജ് പർച്ചേസ് ചെയ്യുന്നതിനും എൻട്രി വിസ ലഭ്യമാക്കുന്നതിനുമുള്ള പുതിയ രണ്ട് സംവിധാനങ്ങൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആവിഷ്ക്കരിക്കുന്നു.

ഏതൊരു വിദേശ തീർത്ഥാടകനും ഓൺലൈനിൽ ഉംറ വിസ ലഭിക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണു കരുതപ്പെടുന്നത്.

25 അല്ലെങ്കിൽ അതിൽ കൂടുതൽ തീർത്ഥാടകർക്ക് ഒരു ഓപ്പറേറ്റർ വഴിയോ തൊഴിലുടമ വഴിയോ ഉംറ വിസ നൽകുന്നതാണ് ആദ്യത്തെ സംവിധാനം.

ഇത് രാജ്യത്തെ ഉംറ സേവന ദാതാക്കളും അതാത് രാജ്യങ്ങളിലെ അവരുടെ ലൈസൻസുള്ള ട്രാവൽ ഏജന്റുമാരും തമ്മിലുള്ള കരാർ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും.

രണ്ടാമത്തെ സംവിധാനം ഒരു ഓപ്പറേറ്ററും ഉപയോക്താവും തമ്മിലുള്ള ഇടപാടിനെ അടിസ്ഥാനമാക്കിയുള്ളതാണ്,

അതിന്റെ കീഴിൽ ഒരു തീർത്ഥാടകനോ പരമാവധി ഒൻപത് പേരടങ്ങുന്ന ഒരു ചെറിയ തീർത്ഥാടക സംഘത്തിനോ അംഗീകൃത ഓൺലൈൻ പോർട്ടലുകൾ വഴി ആവശ്യമായ ഉംറ പ്രോഗ്രാം തിരഞ്ഞെടുക്കുന്നതിലൂടെ ഉംറക്കായി രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയും.

പുതിയ സംവിധാനങ്ങൾ വരുന്നതോടെ വിദേശികൾക്ക് എളുപ്പത്തിൽ ഉംറ വിസ കരസ്ഥമാക്കാനും തീർഥാടനം നിർവ്വഹിക്കാനായി സൗദിയിലേക്ക് പ്രവേശിക്കാനും സാധിച്ചേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്