Monday, April 7, 2025
Saudi ArabiaTop Stories

സൗദിയിലേക്ക് ദുബൈ വഴി പാക്കേജുകൾ ഒരുങ്ങുന്നു; ചെലവ് കുറഞ്ഞ യാത്ര സാധ്യമാകുന്ന സന്തോഷത്തിൽ പ്രവാസികൾ

യു എ ഇയിൽ നിന്ന് ഇന്ന് (ബുധൻ) രാവിലെ 11 മണി മുതൽ സൗദിയിലേക്കുള്ള യാത്രാ വിലക്ക് നീങ്ങുന്നതോടെ ദുബൈ വഴി സൗദി പാക്കേജുകൾ ഒരുക്കുന്ന തിരക്കിലാണ് ട്രാവൽ ഏജൻസികൾ.

നിലവിൽ മറ്റേത് രാജ്യങ്ങൾ വഴി പോകുന്നതിലും കുറഞ്ഞ നിരക്കിൽ ദുബൈയിൽ 14 ദിവസം താമസിച്ച് സൗദിയിലേക്ക് പറക്കാനാകുമെന്ന ആശ്വാസം സൗദി പ്രവാസികൾക്കുമുണ്ട്.

യു എ ഇ – സൗദി കരാതിർത്തിയും ഇന്ന് തുറക്കുമെന്നതിനാൽ ദുബൈയിൽ നിന്ന് സൗദി എയർ ടിക്കറ്റ് നിരക്ക് കൂടിയാൽ പോലും ചെറിയ ചെലവിൽ ബസ് മാർഗം സൗദിയിലേക്ക് പ്രവേശനവും സാധ്യമായേക്കും.

നിലവിൽ ദുബൈയിലെ അപാർട്ട്മെൻ്റുകൾക്കും ഹോട്ടലുകൾക്കും മറ്റും ഓൺലൈൻ ബുക്കിംഗ് നടത്താൻ ശ്രമിക്കുംബോൾ വലിയ നിരക്ക് കാണിക്കുന്നില്ല എന്നത്കുറഞ്ഞ പാക്കേജുകൾ ഒരുക്കാൻ ട്രാവൽ ഏജൻസികളെ സഹായിക്കും.

അതോടൊപ്പം ദുബൈയിൽ നടപടിക്രമങ്ങൾ വളരെ എളുപ്പമായതിനാൽ സ്വന്തം നിലക്ക് പോകുന്നവർക്കും വലിയ പ്രയാസങ്ങൾ അനുഭവപ്പെടില്ല എന്ന് മനസ്സിലാക്കാം.

ദുബൈയിലേക്ക് കുറഞ്ഞ നിരക്കിൽ ടൂറിസ്റ്റ് വിസകൾ ലഭ്യമാകുന്നതും വിമാന ലഭ്യതയുമെല്ലാം സൗദി പ്രവാസികൾക്ക് ദുബൈ കൂടുതൽ ആകർഷകമായ ഇടത്താവളമാക്കും.

യു എ ഇ വഴിയുള്ള സൗദിയിലേക്കുള്ള മടക്കം ആരംഭിക്കുന്നതോടെ മറ്റു ജിസിസി രാജ്യങ്ങളിലേക്കുള്ള ഫ്ളൈറ്റ് ടിക്കറ്റ് നിരക്കും സ്വാഭാവികമായും കുറയാനും മറ്റു ജിസിസി രാജ്യങ്ങൾ വഴിയും വൈകാതെ താങ്ങാവുന്ന നിരക്കിൽ സൗദിയിലേക്ക് മടങ്ങാനും സാധിക്കുമെന്നാണു പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്