സൗദിയിൽ പെടോൾ പംബിലെ മലയാളിയായ ജോലിക്കാരനെ വെടി വെക്കുന്നതിൻ്റെ സിസിടിവി ദൃശ്യം സൗദി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു
സൗദിയിലെ ഒരു പെട്രോൾ പംബിലെ മലയാളിയായ ജീവനക്കാരനു നേരെ സൗദി പൗരൻ നിറയൊഴിക്കുന്നതിൻ്റെ സിസിടിവി ദൃശ്യം സൗദി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു
വീഡിയോയിൽ വാഹനത്തിൽ വന്നിറങ്ങുന്ന സൗദി പൗരൻ മലയാളിയുടെ നേർക്ക് നടന്ന് നീങ്ങുന്നതും രണ്ട് പേരും തമ്മിൽ തർക്കമുണ്ടാകുന്നതും കാണുന്നുണ്ട്.
സൗദി പൗരൻ ജോലിക്കാരൻ്റെ മുഖത്തടിക്കുകയും തുടർന്ന് ജീവനക്കാരൻ സൗദി പൗരനെ തള്ളി മാറ്റുകയും ചെയ്യുകയായിരുന്നു.
ശേഷം വാഹനത്തിൽ നിന്നും സൗദി പൗരൻ ജീവനക്കാരൻ്റെ കാലിനു നേരെ നിറയൊഴിക്കുകയും ജീവനക്കാരൻ താഴെ വീഴുകയും ചെയ്തു.
റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിൽ കഴിഞ്ഞ മാസം 12 ആം തീയതിയായിരുന്നു സംഭവം നടന്നത്. കൊല്ലം സ്വദേശി മുഹമ്മദിനാണു വെടിയേറ്റത്.
പിക്കപ്പ് വാഹനത്തിൽ വന്ന സൗദി പൗരൻ പെട്രോൾ ഫുൾ ടാങ്ക് അടിക്കുകയും പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ചോദിക്കാൻ ചെന്ന മുഹമ്മദിനെ തള്ളിയിട്ട് കടന്ന് കളയുകയും ചെയ്തു.
തുടർന്ന് സൗദി പൗരൻ തിരികെ വന്ന് മുഹമ്മദിനു നേരെ വീണ്ടും തട്ടിക്കയറുന്നതും ശേഷം വെടി വെപ്പുണ്ടാകുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള സൗദി പൗരനെ അറസ്റ്റ് ചെയ്തതായി പിന്നീട് റിയാദ് പ്രവിശ്യാ പോലീസ് അറിയിച്ചിട്ടുണ്ട്.
സംഭവ സ്ഥലത്ത് നിന്ന് സൗദി പൗരൻ ഉടൻ രക്ഷപ്പെടുന്നതും വീഡിയോയിൽ കാണുന്നുണ്ട്. സിസിടിവി ദൃശ്യം കാണാം.
പ്രതിയായ സൗദി പൗരനെ ഉടൻ പിടി കൂടി നീതി നടപ്പാക്കണമെന്ന് സൗദി പൗരന്മാർ സോഷ്യൽ മീഡിയയിലൂടെ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa