സൗദിയിൽ വൻ അഴിമതി വേട്ട; പൊതു സുരക്ഷാ മേധാവിയെ രാജാവ് പുറത്താക്കി
റിയാദ്: അഴിമതിക്കെതിരെയുള്ള വിട്ടു വീഴ്ചയില്ലാതെയും മുഖം നോക്കാതെയുമുള്ള ശക്തമായ നടപടികളുമായി സൗദി ഭരണ കൂടം മുന്നോട്ട്.
ഏറ്റവും പുതിയ നീക്കത്തിൽ സൗദി പൊതു സുരക്ഷാ വിഭാഗം ഡയറക്ട്ർ ജനറൽ ഖാലിദ് അൽ ഹർബിയെ തൽസ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സല്മാൻ രാജാവ് ഉത്തരവിറക്കി.
ഖാലിദ് അൽ ഹർബിയും മറ്റു 18 കുറ്റാരോപിതരും അഴിമതി വിരുദ്ധ സമിതിയുടെ വിചാരണക്ക് ഹാജരാകണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും രാജാവ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതു സംവിധാനം ഉപയോഗിച്ച് അനധികൃതമായി പണം സമ്പാദിക്കാൻ പൊതു സുരക്ഷാ മേധാവി ശ്രമിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു രാജാവ് ഹർബിയെ നീക്കാൻ ഉത്തരവിട്ടത്.
ഹർബിയും മറ്റു 18 പേരും വ്യാജരേഖകൾ, കൈക്കൂലി, അധികാര ദുർവിനിയോഗം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഭാഗമായിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതിനു പുറമെ കഴിഞ്ഞ മാസം മാത്രം അഴിമതി വിരുദ്ധ സമിതി നടത്തിയ അന്വേഷണത്തിൽ സ്വദേശികളും വിദേശികളുമടക്കം 282 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ സർക്കാർ വിഭാഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രതികൾ അഴിമതികൾ നടത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa