Monday, November 25, 2024
HealthTop Stories

വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പരിഹാരങ്ങളും അറിയാം

വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അപകടത്തെക്കുറിച്ച് സൗദി പോഷകാഹാര വിദഗ്ദ്ധ മുന്നറിയിപ്പ് നൽകി, ഇത് നിരവധി ആരോഗ്യ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും അത് ഇല്ലാതാക്കാൻ ശ്രമിക്കണമെന്നും അവർ പറയുന്നു.

അടിഞ്ഞുകൂടിയ കൊഴുപ്പ് പുറന്തള്ളുന്നതിനുള്ള ഏറ്റവും പ്രയാസമേറിയ പ്രദേശമാണ് വയറെന്ന് പോഷകാഹാര വിദഗ്ധ ലത്തീഫ അൽമുഹ്സിൻ പറഞ്ഞു.

ശരിയായ ഭക്ഷണക്രമം പാലിക്കാതെ  വ്യായാമം ചെയ്യുന്നത് കൊണ്ട് മാത്രം വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ സാധിക്കില്ലെന്ന് അവർ സൂചിപ്പിക്കുന്നു.

വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഉയർന്ന ട്രൈഗ്ലിസറൈഡിലേക്കും ഉയർന്ന കൊളസ്ട്രോളിലേക്കും നയിച്ചേക്കാം, ഇത് ഹൃദയത്തെയും രക്തക്കുഴലുകളെയും വളരെയധികം ബാധിക്കുന്നു.

വയറിലെ കൊഴുപ്പ് രക്തധമനികളുടെ ബ്ലോക്കിനും പ്രമേഹം കൂടാനും കാരണമാകും. അതോടൊപ്പം വൃക്കകൾ, പുറം ഭാഗം എന്നിവയെ ബാധിക്കുകയും ഹെർണിയേറ്റഡ് ഡിസ്കുകൾക്കും സന്ധിവാതത്തിനും കാരണമാകുകയും ശ്വസനത്തെ ബാധിക്കുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഒഴിവാക്കാനുള്ള മാർഗവും ലതീഫ അൽ മുഹ്സിൻ വ്യക്തമാക്കി.

ദിവസവും ആരോഗ്യകരമായ 3 പ്രധാന ഭക്ഷണം കഴിക്കണം. അവക്കിടയിൽ ലഘു ഭക്ഷണവും കഴിക്കുക. രണ്ടോ മൂന്നോ ലിറ്റർ വെളളം പ്രതിദിനം കുടിക്കുക. അതോടൊപ്പം വ്യായാമവും ചെയ്യുക എന്നാണ് അവർ നിർദ്ദേശിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്