Wednesday, September 25, 2024
QatarSaudi ArabiaTop Stories

ഷോർട് സും ടീഷർട്ടും ധരിച്ച് ചെങ്കടലിൽ അറബ് നേതാക്കന്മാർ; വൈറലായി ചിത്രം

ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും ഖത്തർ അമീർ ശൈഖ് തമീം അൽ ത്വാനിയും യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ത്വഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാനും ഒരുമിച്ച് നിൽക്കുന്ന ചിത്രം അറബ് സോഷ്യൽ മീഡിയകളിൽ വൈറലായി.

യാതൊരു ഔദ്യോഗിക പരിവേഷങ്ങളുമില്ലാതെ ഷോർട്സും ഷർട്ടും ടീഷർട്ടും ധരിച്ച് മൂവരും ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രമാണു വൈറലായത്.

അറബ് നേതാക്കാന്മാർ തമ്മിൽ തികച്ചും സൗഹൃദപരമായ ഒരു കൂടിക്കാഴ്ചയായിരുന്നു നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സൗദി കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടർ ബദർ അൽ അസാകിർ ആയിരുന്നു മൂവരുടെയും ചിത്രം പ്രസിദ്ധീകരിച്ചത്.

അൽ ഉല കരാറിനു ശേഷം മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതായി ചിത്രം വ്യക്തമാക്കുന്നതായി ആളുകൾ ട്വീറ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്