സൗദിയിൽ നുഴഞ്ഞ് കയറ്റക്കാർക്ക് സഹായം നൽകിയാൽ 5 വർഷം തടവ്; 10 ലക്ഷം റിയാൽ പിഴ: രാജകീയ ഉത്തരവ്
റിയാദ്: രാജ്യത്ത് നുഴഞ്ഞ് കയറ്റക്കാർക്ക് സഹായം ചെയ്യുന്ന എല്ലാവർക്കും ശക്തമായ ശിക്ഷാ നടപടികൾ നൽകുന്നതിനായി രാജകീയ ഉത്തരവ്.
അഞ്ച് വർഷത്തിനും 15 വർഷത്തിനും ഇടയിൽ തടവും 10 ലക്ഷം റിയാൽ പിഴയുമായിരിക്കും നുഴഞ്ഞ് കയറ്റക്കാരെ സഹായിക്കുന്നവർക്ക് ശിക്ഷ ലഭിക്കുക.
നുഴഞ്ഞ് കയറ്റക്കാരെ സഹായിക്കുക, അഭയം നൽകുക, ഗതാഗത സൗകര്യം നൽകുക, തുടങ്ങി ഏത് തരം സഹായങ്ങളും ശിക്ഷക്ക് അർഹനാക്കും.
നുഴഞ്ഞ് കയറ്റക്കാരെ സഹായിക്കുന്നതിനായി ഉപയോഗിച്ച താമസ, ഗതാഗത സൗകര്യങ്ങൾ കണ്ട് കെട്ടും. അത് മറ്റുള്ളവരുടെ സ്വത്താണെങ്കിൽ ഒരു മില്യൻ റിയാൽ പിഴ ചുമത്തുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa