Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ വൈറലാകാൻ യുവാവിനെ കെട്ടിയിട്ട് ദേഹത്ത് ഇന്ധനം ഒഴിച്ച് വീഡിയോ ചിത്രീകരിച്ചു; നാല് പേർ അറസ്റ്റിൽ

സൗദിയിൽ സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി യുവാവിനെ കെട്ടിയിട്ട് ദേഹത്ത് ഇന്ധനം ഒഴിച്ച് വീഡിയോ ചിത്രീകരിച്ച കേസിൽ നാല് പേർ അറസ്റ്റിൽ.

സൗദിയിലെ ഉത്തര അതിർത്തി പ്രദേശത്താണ് വിജനമായ സ്ഥലത്ത് വെച്ച് യുവാവിനെ ബന്ധനസ്ഥനാക്കി ദേഹത്ത് ഇന്ധനം ഒഴിച്ച കേസിൽ നാല് പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് കേണൽ മിത്അബ് അൽഖമീസ്‌ അറിയിച്ചത്.

ഇരുപതിനും മുപ്പതിനും ഇടയിലുള്ള നാല് സൗദി യുവാക്കളാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടത്തിൽ പെട്ട ഒരാളെ തന്നെയാണ് സംഘം കെട്ടിയിട്ട് ദേഹത്ത് ഇന്ധനമൊഴിച്ചത്.

സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും അതുമൂലം തങ്ങളുടെ അൽകൗണ്ടുകൾക്ക് പ്രചാരം ലഭിക്കുകയും ചെയ്യുന്നതിനായി സംഘം നടത്തിയ നാടകമായിരുന്നു ഇതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കേസ് നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്ക്യൂഷന് കൈമാറിയതായി പോലീസ് വക്താവ് അറിയിച്ചു.

മറ്റൊരു കേസിൽ ലംഗിക പരാമർശങ്ങൾ നടത്തി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിദേശി യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു.

ഇരുപതു വയസ്സ് പ്രായമുള്ള സിറിയക്കാരനാണ് അറസ്റ്റിലായത്. വീഡിയോ ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് വക്താവ് പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q