Tuesday, September 24, 2024
Saudi ArabiaTop Stories

കഴിഞ്ഞ 11 മാസത്തിനുള്ളിൽ ഒരു കോടി വിശ്വാസികൾ ഉംറ നിർവ്വഹിച്ചു; വിദേശ തീർഥാടകർക്കായി ഒന്നര മാസത്തിനുള്ളിൽ 12,000 ഉംറ വിസകൾ ഇഷ്യു ചെയ്തു

മക്ക: 2020 ഒക്ടോബർ 4 മുതൽ ഇത് വരെയായി ഒരു കോടി വിശ്വാസികൾ ഉംറ നിർവ്വഹിച്ചതായി സൗദി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാസം 10 ആം തീയതി മുതൽ വിദേശ തീർത്ഥാടകർക്ക് ഉംറക്ക് അനുമതി നൽകപ്പെട്ടത് മുതൽ ഇത് വരെയായി 12,000 ഉംറ വിസകൾ ഇഷ്യു ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

പ്രതിമാസം 35 ലക്ഷം തീർത്ഥാടകർ, സന്ദർശകരെയും തീർത്ഥാടകരെയും മറ്റു ആരാധനാകർമ്മങ്ങൾക്കെത്തുന്നവരെയും ഹറമിൽ ഉൾക്കൊള്ളിക്കുന്നതിനാണു അധികൃതരുടെ ശ്രമം.

നിലവിൽ ഒരു ദിവസം 70,000 തീർത്ഥാടകർക്ക് ഉംറ കർമ്മം നിർവ്വഹിക്കാൻ സൗകര്യം ഒരുങ്ങിയിട്ടുണ്ടെന്ന് ഹജ്ജ് ഉംറ ഡെപ്യൂട്ടി മിനിസ്റ്റർ പറഞ്ഞു.

കൊറോണ സംഭവവികാസങ്ങളും ആരോഗ്യ സൂചകങ്ങളും അടിസ്ഥാനമാക്കി വിദേശ തീർത്ഥാടകർക്ക് രാജ്യത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന തീർഥാടകരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്