സൗദിയിൽ ഒരാഴ്ചക്കുള്ളിൽ 26,050 കൊറോണ പ്രതിരോധ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി; പുതിയ രോഗികൾ 70; സെക്കൻഡ് ഡോസ് സ്വീകരിച്ചവർ 1.77 കോടി കവിഞ്ഞു
ജിദ്ദ: രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 26,050 കൊറോണ പ്രതിരോധ നിയമ ലംഘനങ്ങൾ രേഖപെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മക്ക, മദീന, ഖസീം എന്നീ പ്രവിശ്യകളിലാണ് യഥാക്രമം നിയമ ലംഘനങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കുറവ് നജ്‌റാനിലാണ്.
സൗദിയിൽ പുതുതായി 70 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 81 പേർ കൂടി സുഖം പ്രാപിച്ചു. നിലവിൽ 2357 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 343 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 5 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8661 ആയി ഉയർന്നിട്ടുണ്ട്.
4,08,20,124 വാക്സിൻ ഡോസുകളാണു ഇത് വരെ വിതരണം ചെയ്തത്. അതിൽ 2,30,78,370 ഫസ്റ്റ് ഡോസുകളും 1,77,41,754 സെകൻഡ് ഡോസുകളും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa