മലയാളിയെ വെടി വെച്ച സൗദി പൗരനു ശിക്ഷ വിധിച്ചു
റിയാദ്: വാദി ദവാസിറിലെ പെട്രോൾ പമ്പിൽ വെച്ച് മലയാളി യുവാവിന്റെ കാലിനു വെടി വെച്ച സൗദി പൗരനു കോടതി ശിക്ഷ വിധിച്ചു.
പ്രതിക്ക് 7 വർഷം ജയിൽ ശിക്ഷയും ആയുധം കണ്ടു കെട്ടാനും കോടതി വിധിച്ചതായി പബ്ലിക് പ്രൊസിക്യൂഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
നിരപരാധികളെ ഭയപ്പെടുത്താനും ആക്രമിക്കാനും തുനിയുന്ന ആർക്കും പബ്ലിക് പ്രോസിക്യൂഷൻ ഏറ്റവും കഠിനമായ ശിക്ഷകൾ ആവശ്യപ്പെടുമെന്നും അവരെ ജുഡീഷ്യറിയുടെ പരിധിക്കുള്ളിൽ കൊണ്ടുവരുമെന്നും പബ്ലിക് പ്രൊസിക്യൂഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഓർമ്മിപ്പിച്ചു.
ആഗസ്ത് മാസത്തിലായിരുന്നു പംബിലെ ജീവനക്കാരനായ മലയാളി യുവാവിനെ സൗദി പൗരൻ മുഖത്തടിക്കുകയും കാലിനു വെടി വെക്കുകയും ചെയ്തത്.
പെട്രോൾ അടിച്ചതിന്റെ പണം തരാതെ പോകുകയായിരുന്ന പ്രതിയോട് യുവാവ് പണം ചോദിച്ചതായിരുന്നു സംഭവത്തിനു കാരണം.
പണം നൽകാതെ കാറുമായി കടന്ന് കളഞ്ഞ പ്രതി പിന്നീട് തിരികെ വന്ന് യുവാവിനു നേരെ തട്ടിക്കയറുകയും മുഖത്തടിക്കുകയും ശേഷം കാലിനു വെടി വെക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa