Wednesday, September 25, 2024
Dammam

സൗദി ദേശീയ ദിനത്തില്‍ വേറിട്ട മാതൃക തീര്‍ത്ത് യൂത്ത് ഇന്ത്യയും സ്‌പോര്‍ട്ടീവോ ഫുട്‌ബോള്‍ ക്ലബ്ബും.

ദമ്മാം: സൗദി ദേശീയ ദിനത്തില്‍ വേറിട്ട പ്രവര്‍ത്തന മാതൃക സൃഷിടിച്ചാണ് ദമ്മാമില്‍ ഒരു പറ്റം യുവാക്കള്‍ ആഘോഷത്തില്‍ പങ്കാളികളായത്. ദമ്മാം യൂത്ത് ഇന്ത്യയുടെയും സ്‌പോര്‍ടിവോ എഫ്.സിയുടെയും നേതൃത്വത്തിലാണ് വിത്യസ്തമായ ആഘോഷം സംഘടിപ്പിച്ചത്. പ്രവാസികള്‍ക്കിടയിലെ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ ഒരുക്കിയാണ് ഇവര്‍ ദേശീയ ദിനം കൊണ്ടാടിയത്.

കിഴക്കന്‍ പ്രവിശ്യയിലെ കൃഷിയിടങ്ങളില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാരും ഇതര രാജ്യക്കാരുമായ തൊഴിലാളികള്‍ക്കാണ് സഹായം വിതരണം ചെയ്തത്. പ്രവാസികള്‍ക്കിടയിലെ അവശതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുക എന്ന ആശയത്തിലൂന്നിയാണ് സഹായ വിതരണം സംഘടിപ്പിച്ചത്.

ക്ലബ്ബും കൂട്ടായ്മയും നടത്തി വരുന്ന ജനസേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കൂടിയാണ് ഭക്ഷ്യ കിറ്റ് വിതരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഖത്തീഫ് ഏരിയയിലെ അ്ന്‍പതിലധികം കൃഷിയിടങ്ങളിലെത്തിയാണ് പ്രവര്‍ത്തകര്‍ കിറ്റുകള്‍ വിതരണം നടത്തിയത്.

ബിനാന്‍ ബഷീര്‍, നൗഷാദ് ഇരിക്കൂർ,ശാക്കിര്‍ ഇല്യാസ്, നവാഫ് അബൂബക്കര്‍, മിസ്ഹബ് പാറക്കല്‍, ജാസ്സിം, റിഷാദ്, അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q