ഒരാളെ ഹുറൂബാക്കാൻ കഴിയുന്നത് ഒരിക്കൽ മാത്രം; ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് സംബന്ധിച്ച വിവിധ സംശയങ്ങൾക്ക് വിശദീകരണം നൽകി ജവാസാത്ത്
ജിദ്ദ: ഗാർഹിക തൊഴിലാളികളുടെ ഹുറൂൂബ് സംബന്ധിച്ച സംശയങ്ങൾക്ക് സൗദി ജവാസാത്ത് താഴെ പരാമർശിക്കുന്ന വിശദീകരണങ്ങൾ നൽകി.
ഒരു തൊഴിലാളിയുടെ ഇഖാമ കാലാവധിയുള്ളതാണെങ്കിൽ മാത്രമേ സ്പോൺസർക്ക് സിസ്റ്റം വഴി ഹുറൂബാക്കാൻ സാധിക്കുകയുള്ളൂ.
ഒരു തൊഴിലാളിയെ ഒരിക്കൽ മാത്രമേ സ്പോൺസർക്ക് ഹുറൂബാക്കാൻ സാധിക്കുകയുള്ളൂ.
ഹുറൂബാക്കി 15 ദിവസത്തിനുള്ളിൽ അബ്ഷിറിലെ തവാസുൽ വഴി അപേക്ഷിച്ചാൽ ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കും.
ഫൈനൽ എക്സിറ്റ് വിസ നില നിൽക്കേ ഒരു തൊഴിലാളിയെ ഹുറൂബാക്കാൻ സ്പോൺസർക്ക് സാധിക്കില്ല.
ഹുറുബാക്കി 15 ദിവസം കഴിഞ്ഞാൽ പിന്നീട് ഹുറൂബ് കാൻസൽ ചെയ്യാൻ സാധിക്കില്ല. തൊഴിലാളിയെ തർഹീൽ വഴി നാട് കടത്തി സൗദിയിലേക്ക് ആജീവാനന്ത വിലക്കേർപ്പെടുത്തും.
മുകളിൽ വിശദീകരിച്ച കാര്യങ്ങൾ ആണ് ജവാസാത്ത് ഗാർഹിക തൊഴിലാളിയുടെ ഹുറൂബ് സംബന്ധിച്ച് വിശദീകരിച്ചത്.
അതേ സമയം ഒരു തൊഴിലാളിക്ക് തന്നെ കഫീൽ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് സൗദി ലേബർ ഓഫീസിൽ ബോധ്യപ്പെടുത്താൻ സാധിച്ചാൽ ഹുറൂബ് നീക്കം ചെയ്ത് മറ്റൊരു കഫീലിനടുത്തേക്ക് കഫാല മാറാൻ സൗകര്യം ഉണ്ടെന്ന് സൗദി ലേബർ ഓഫീസുമായി ബന്ധപ്പെട്ട മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa