സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണം പൂജ്യം
പുതിയ കൊറോണ ബാധിതരുടെ എണ്ണത്തിൽ വീണ്ടും സൗദിയിൽ വലിയ കുറവ് രേഖപ്പെടുത്തി. പുതുതായി 39 പേർക്ക് മാത്രമാണു കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 50 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ രാജ്യത്ത് ആകെ 2296 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 255 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതതോടെ സൗദിയീലെ ആകെ കൊറോണ മരണം 8694 ആയി ഉയർന്നിട്ടുണ്ട്.
ഇത് വരെ 4,14,34,828 വാക്സിൻ ഡോസുകളാണു വിതരണം ചെയ്തത്. അതിൽ 2,32,17,208 ഫസ്റ്റ് ഡോസും 1,82,17,620 സെകൻഡ് ഡോസും ഉൾപ്പെടുന്നു.
ഹായിൽ, അൽബാഹ, നോർത്തേൺ ബോർഡർ എന്നീ പ്രവിശ്യകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരൊറ്റ കൊറോണ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഖസീം, അസീർ, തബൂക്ക്, അൽ ജൗഫ് പ്രവിശ്യകളിൽ ഓരോ കേസുകാൾ മാത്രമാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa