Thursday, September 26, 2024
Saudi ArabiaTop Stories

സൗദിയിൽ വാഹനങ്ങൾ സ്വന്തം പേരിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; നിശ്ചിത കാലത്തേക്ക് ഫീസുകൾ സർക്കാർ വഹിക്കും

ജിദ്ദ: ഉപയോഗശൂന്യമായ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മെക്കാനിസം സൗദി മന്ത്രി സഭ അംഗീകരിച്ചത് പ്രാബല്യത്തിൽ വന്നു.

ഇത് പ്രകാരം കേട് വന്നതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ സ്വന്തം പേരിൽ നിന്ന് ഫീസില്ലാതെ ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് അവസരം ലഭിക്കും.

2022 മാർച്ച് 1 മുതൽ ഒരു വർഷത്തെ കാലയളവിലേക്കായിരിക്കും ഓഫർ. ഈ കാലയളവിൽ സ്വന്തം പേരിൽ നിന്ന് ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഫീസുകൾ സർക്കാർ വഹിക്കും.

ഇത് സംബന്ധിച്ച് പൊതു ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനുള്ള കാംബയിൻ നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്