സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടിൽ വന്നയാൾക്ക് പുതിയ വിസയിലോ വിസിറ്റ് വിസയിലോ നേരിട്ട് സൗദിയിലേക്ക് പറക്കാൻ പറ്റുമോ ? പ്രവാസികളുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾക്ക് ജവാസാത്ത് നൽകിയ മറുപടികൾ കാണാം
സൗദി പ്രവാസികളുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള വിവിധ സംശയങ്ങൾക്ക് സൗദി ജവാസാത്ത് വിശദീകരണങ്ങൾ നൽകി. ചോദ്യങ്ങളും അവക്കുള്ള ജവാസാത്ത് വിശദീകരണവും താഴെ കൊടുക്കുന്നു.
1.സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് പുറത്ത് പോയ ഒരു വ്യക്തിക്ക് പുതിയ തൊഴിൽ വിസയിലോ വിസിറ്റ് വിസയിലോ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകുമോ ?
അവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം. സൗദിയിലേക്കുള്ള പ്രവേശനത്തിനുള്ള മറ്റു നടപടിക്രമങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തുക.
2.സൗദിക്ക് പുറത്തുള്ള ഒരു തൊഴിലാളിയുടെ സ്പോൺസർഷിപ്പ് അബ്ഷിർ വഴി മാറ്റാൻ സാധിക്കുമോ ?
നിലവിലുള്ള വ്യവസ്ഥകൾ സൗദിക്ക് പുറത്തുള്ള ഒരു വ്യക്തിയുടെ സ്പോൺസർഷിപ്പ് മാറ്റം അനുവദിക്കുന്നില്ല.
3.സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ഭർത്താവ് വിലക്കുള്ള രാജ്യത്ത് നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുംബോൾ തൻ്റെ കൂടെ സൗദിയിൽ നിന്ന് വാക്സിനെടുക്കാതെ ഇമ്യൂൺ ആയ ഭാര്യയെയും കുട്ടികളെയും കൂട്ടാൻ പറ്റുമോ ?
പറ്റില്ല. സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാതമായിരിക്കും നേരിട്ട് പ്രവേശനം അനുവദിക്കുക.
4.അബ്ഷിർ വഴി ഒരാൾക്ക് നഷ്ടപ്പെട്ടതോ കേടായതോ ആയ ഡ്രൈവിംഗ് ലൈസൻസ് റി ഇഷ്യു ചെയ്യുന്നതിനു എങ്ങനെ അപേക്ഷിക്കാം ?
അബ്ഷിറിലെ അപോയിൻ്റ്മെൻ്റ് – ട്രാഫിക് – ബുക്ക് ആൻ അപോയിൻ്റ്മെൻ്റ് – ഇഷ്യു ഡാമേജഡ്/ലോസ്റ്റ് ഡ്രൈവിംഗ് ലൈസൻസ് വഴി അപേക്ഷിക്കാം.
5.വിസിറ്റ് വിസയിൽ വന്നയാൾക്ക് അബ്ഷിർ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ സാധിക്കുമോ ?
സാധിക്കും. വിസിറ്റ് വിസയിൽ വന്നവർക്ക് ബോർഡർ നംബർ ഉപയോഗിച്ച് അബ്ഷിർ സൈറ്റിൽ രെജിസ്റ്റർ ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa