സൗദിയിൽ മൂന്നാമത് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടവരുടെ പട്ടിക പരിഷ്ക്കരിച്ചു; സെകൻഡ് ഡോസ് സ്വീകരിച്ചവരുടെ എണ്ണത്തിൽ ഒന്നാമത് അൽബാഹ
സൗദിയിൽ പുതുതായി 44 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 58 പേർ കൂടി സുഖം പ്രാപിച്ചു. നിലവിൽ രാജ്യത്ത് 2277 ആക്റ്റീവ് കേസുകളാണുള്ളത്.
ഗുരുതരാവസ്ഥയിൽ 244 പേർ കഴിയുന്നുണ്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8699 ആയി ഉയർന്നു.
രാജ്യത്ത് നേരത്തെ പ്രഖ്യാപിച്ച പ്രത്യേക വിഭാഗങ്ങൾക്കുള്ള മൂന്നാമത് ഡോസ് വാക്സിൻ നൽകിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
വരും ദിനങ്ങളിൽ കൂടുതൽ വിഭാഗങ്ങളിലേക്ക് കൂടി മൂന്നാമത് ഡോസ് വാക്സിൻ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യ മ്നന്ത്രാലയം.
ഇതിന്റെ ഭാഗമായി സെകൻഡ് ഡോസ് എടുത്ത് 8 മാസം കഴിഞ്ഞ 60 വയസ്സിനു മുകളിലുള്ളവർക്കും മൂന്നാമത്തെ ഡോസ് വാക്സിൻ നൽകും.ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും.
നിലവിൽ കിഡ്നി രോഗികൾക്കും അവയവ മാറ്റം നടത്തിയവർക്കും മൂന്നാമത് ഡോസ് വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ പേർ സെകൻഡ് ഡോസ് വാക്സിൻ സ്വീകരിച്ച പ്രവിശ്യകളുടെ ലിസ്റ്റ് മന്ത്രാലയം പുറത്ത് വിട്ടു. 67% പേർ സെകൻഡ് ഡോസ് സ്വീകരിച്ച അൽബാഹ പ്രവിശ്യ പട്ടികയിൽ മുന്നിലുണ്ട്. റിയാദ് 66.1 %, ഈസ്റ്റേൺ പ്രൊവിൻസ് 65.5%, മക്ക 58.4%, അസീർ 56.1%, ഖസീം 55.5%,ജിസാൻ-തബൂക്ക് 53.7%, ഹായിൽ 51%, മദീന 50.7%, നോർത്തേൺ ബോഡർ 50.5 %, നജ്രാൻ-അൽജൗഫ് 48.9% എന്നിങ്ങനെയാണു മറ്റു പ്രവിശ്യകളിലെ കണക്കുകൾ.
രാജ്യത്ത് ഇത് വരെയായി 4,15,72,744 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,32,50,980 ഫസ്റ്റ് ഡോസും 1,83,21,764 സെകൻഡ് ഡോസും ഉൾപ്പെടുന്നു.
രാജ്യത്തെ സ്വദേശികളും വിദേശികളും എത്രയും പെട്ടെന്ന് സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകണമെന്ന് മന്ത്രാലയ വാക്താവ് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa