Friday, September 27, 2024
Saudi ArabiaTop Stories

വാഹനങ്ങളുമായി ബന്ധപ്പെട്ട് അബ്ഷിറിൽ നൽകപ്പെടുന്ന 10 സേവനങ്ങൾ അറിയാം

ട്രാഫിക് ഡിപാർട്ട്മെൻ്റുകളിൽ പോകാതെ അബ്ഷിർ പ്ളാറ്റ് ഫോം വഴി പൂർത്തിയാക്കാൻ സാധിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട10 സേവനങ്ങളെക്കുറിച്ച് അബ്ഷിർ വ്യക്തമാക്കി.

വാഹനങ്ങളുടെ രെജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ട്രാഫിക് പിഴകൾ അറിയൽ, വാഹനങ്ങളുടെ ഇൻഷൂറൻസ് പുതുക്കൽ, പിടിച്ചെടുത്ത വാഹനങ്ങളെക്കുറിച്ച് അറിയൽ എന്നിവ അതിൽ ഉൾപ്പെടുന്നു.

അതോടൊപ്പം ട്രാഫിക് പിഴക്കെതിരെ പരാതി ബോധിപ്പിക്കൽ, ആക്സിഡൻ്റ് വിവരങ്ങൾ അറിയൽ, ഡ്രൈവിംഗ് ലൈസൻസിൻ്റെ വിവരങ്ങൾ അറിയൽ, മറ്റൊരാൾക്ക് വാഹനമോടിക്കുന്നതിനുള്ള സമ്മതം നൽകൽ, വാഹനങ്ങളുടെ വില്പനക്കൈമാറ്റം എന്നിവയും അബ്ഷിറിൽ ലഭ്യമാകും.

സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിലുള്ള മറ്റു നിരവധി സേവനങ്ങളും അബ്ഷിർ വഴി രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്