Friday, September 27, 2024
Dammam

വളണ്ടിയർ സേവനത്തിനുള്ള അനുമോദന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ദമ്മാം: സൗദി ദേശീയ ദിനത്തിനു മുന്നോടിയായി അൽ കോബാർ കോർണീഷിൽ നടത്തിയ വളണ്ടിയർ സേവനങ്ങൾക്ക് സൗദി തൊഴിൽ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നൽകിയ പ്രവാസി പ്രവർത്തകർക്കുള്ള അനുമോദന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പ്രവാസി സാംസ്കാരിക വേദി ഭാരവാഹികളായ അൻവർ സലിം, സൈഫുദ്ധീൻ പൊറ്റശ്ശേരി, ഡോ : ജൗഷീദ്, സാബു മേലേതിൽ, നിയാസ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദമ്മാം-ജുബൈൽ മേഖലയിൽ നിന്ന് പങ്കെടുത്ത സ്ത്രീകളും വിദ്യാർഥികളും അടക്കമുള്ളവരുടെ സർട്ടിഫിക്കറ്റുകൾ ആണ് വിതരണം ചെയ്തത്.

അൽ കോബാർ മേഖലയിൽ നിന്നുള്ളവരുടേത് പിന്നീട് നൽകും. പ്രവാസി വെൽഫെയർ വിഭാഗം കൺവീനർ ജംഷാദ് കണ്ണൂർ, ഷബീർ ചാത്തമംഗലം, ബിജു പൂതക്കുളം, ഷെരീഫ് കൊച്ചി തുടങ്ങിയവർ നേതൃത്വം നൽകി.

നൂറിലധികം വരുന്ന ആകെ പങ്കെടുത്ത ഇന്ത്യക്കാരുടെ സർട്ടിഫിക്കറ്റുകൾ നേരത്തെ സാമൂഹ്യ പ്രവർത്തകൻ മണിക്കുട്ടന്റെ നേതൃത്വത്തിൽ അൽ കോബാർ ലേബർ ഓഫീസ് ഡയറക്റ്റർ മൻസൂർ അലി അൽ ബിനാലിയിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q