സൗദി ബാലൻ്റെ മരണം;16 വർഷമായി കോഴിക്കോട് സ്വദേശി സൗദി ജയിലിൽ; അടിയന്തിര ഇടപെടലുകൾ ആവശ്യം
റിയാദ്: സൗദിയിൽ വലിയ പ്രതീക്ഷയോടെ ജോലിക്കെത്തി ഒരു മാസം തികയും മുംബ് തന്നെ ജയിലിലായി 16 വർഷം പിന്നിട്ട കോഴിക്കോട് സ്വദേശിയുടെ കാര്യത്തിൽ അടിയന്തിര ഇടപെടലുകൾ ആവശ്യം.
2006 ൽ റിയാദിലെത്തിയ ഫറോക്ക് കോടംബുഴ സ്വാദേശി അബ്ദുറഹീമിനാണു ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ ജയിലഴികൾക്കുള്ളിലാകേണ്ട ദുർവിധി ഉണ്ടായത്.
ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുറഹീമിനോട് സൗദി പൗരൻ സിഗ്നൽ തെറ്റിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ അത് അനുസരിക്കാൻ കൂട്ടാക്കാത്ത അബ്ദുറഹീമിൻ്റെ മുഖത്തിനു നേരെ സൗദി പൗരൻ തുപ്പുകയും അത് തടയാൻ അബ്ദുറഹീം കൈവീശുകയും ചെയ്തു.
അബ്ദുറഹീം കൈ വീശിയത് തട്ടിയത് കാറിലുണ്ടായിരുന്ന സ്പോൺസറുടെ നേരത്തെ ഓപറേഷൻ കഴിഞ്ഞിരുന്ന മകൻ്റെ കഴുത്തിലായിരുന്നു. അതേ തുടർന്ന് കുട്ടി മരിക്കുകയും ചെയ്തു.
തുടർന്ന് ജയിലിലായ അബ്ദുറഹീമിൻ്റെ മോചനത്തിനായി കേസ് നടത്തുന്ന കെ എം സി സി യും മറ്റും ബന്ദപ്പെട്ടെങ്കിലും 50 ലക്ഷം റിയാൽ മോചന ദ്രവ്യമായി ചോദിക്കുന്നുവെന്നാണു അറിയാൻ സാധിച്ചത്.
ഇനി മോചനം സാധ്യമാകണമെങ്കിൽ മോചന ദ്രവ്യം നൽകാതെ തരമില്ലെന്ന സ്ഥിതിയാണുള്ളത്. മകനെ ഒരു നോക്ക് കാണാനായി അബ്ദുറഹീമിൻ്റെ പ്രായമായ ഉമ്മയും മറ്റു കുടുംബാംഗങ്ങളും നാട്ടിൽ പ്രതീക്ഷയോടെ കഴിയുന്നുണ്ട്.
അതേ സമയം മോചന ദ്രവ്യം നൽകി കേസ് പിൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും വ്യക്തതകൾ വരാനുണ്ടെന്നും കേസുമായി ബന്ധപ്പെട്ടവർ അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു.
ഈ വിഷയം ബന്ധപ്പെട്ട അധികാരികൾ എത്തിക്കുന്നതിനും ആവശ്യമായ സമ്മർദ്ദങ്ങൾ ഔദ്യോഗിക തലത്തിൽ ചെലുത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ ആവശ്യമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa