ഇറ്റലിയിൽ മാതാവിനോടൊപ്പം കാറപകടത്തിൽ പെട്ട സൗദി സ്റ്റേറ്റ് മിനിസ്റ്റർ അഹ്‌മദ് ഖത്വാൻ തൻ്റെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി
ഇറ്റലിയിലെ ഒരു ഹൈവേയിൽ തനിക്കും തൻ്റെ മാതാവിനും ഉണ്ടായ കാറപകടത്തെക്കുറിച്ച് സൗദിയുടെ ആഫ്രിക്കൻ അഫയേഴ്സ് സ്റ്റേറ്റ് മിനിസ്റ്റർ അഹ്‌മദ് ഖത്വാൻ വെളിപ്പെടുത്തി.
അപകടത്തെത്തുടർന്ന് തനിക്ക് ശരീരത്തിൽ ശക്തമായ പരിക്കുകളും മുറിവുകളും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അല്ലാഹുവിൻ്റെ വിധിയും ഉദ്ദേശവും നടപ്പാക്കപ്പെടും. മരണം ഒരു സത്യം തന്നെയാണ് എന്നാണ് മന്ത്രി അപകടത്തെക്കുറിച്ച് പറഞ്ഞത്.
തനിക്കും മാതാവിനും തീവ്രപരിചരണം നൽകിയ മിലാൻ ആശുപത്രിയിലെ ജീവനക്കാർക്ക് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa