റിയാദിൽ ആടിനെ വിറ്റ പണം നൽകാതെ വിദേശിയെ തള്ളിയിട്ട് വാഹനവുമായി കടന്ന് കളഞ്ഞ പ്രതികളിലൊരാൾ പിടിയിൽ; വീഡിയോ
റിയാദ്: വിദേശിയുടെ കയ്യിൽ നിന്ന് ആടിനെ വാങ്ങുകയും ആടിന്റെ വില നൽകാതെ കടന്ന് കളയുകയും ചെയ്ത പ്രതികളിലൊരാളെ പിടികൂടിയതായി റിയാദ് പോലീസ് അറിയിച്ചു.
പ്രതികൾ ആടിനെ വാങ്ങുകയും വാഹനത്തിന്റെ പിറകിൽ വിദേശി ആടിനെ കയറ്റിയ ശേഷം വാഹനവുമായി കടന്ന് കളയുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
അവരെ തടയാൻ വിദേശി ശ്രമിച്ചെങ്കിലും വാഹനം അതിവേഗതയിൽ ഓടിച്ച് പ്രതികൾ അയാളെ താഴെ വീഴ്ത്തുകയായിരുന്നു.
മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള സ്വദേശികളായ പ്രതികൾ നേരത്തെ ക്രിമിനൽ കേസുകളിൽ പെട്ടവരായിരുന്നു.
പിടിക്കപെട്ട പ്രതിയിൽ നിന്ന് മയക്ക് മരുന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
പ്രതിയെ ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷം പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയതായി പോലീസ് അറിയിച്ചു.
പ്രതികൾ ആടിനെ വാങ്ങുന്നതും കടന്ന് കളയുന്നതുമായ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa