അസമിലെ കൊലപാതകം; മലയാളത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത് പ്രതിഷേധമറിയിച്ച് ഷാർജ രാജകുമാരി
ഷാർജ: അസമിലെ നരവേട്ടക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഷാർജ രാജകുമാരി ശൈഖ ഹിന്ദ് ഫൈസൽ അൽ ഖാസിമി.
പോലീസ് വെടിയേറ്റ് മരിച്ചയാളുടെ ശരീരത്തിൽ ഫോട്ടോഗ്രാഫർ ചവിട്ടുന്ന ദൃശ്യമടക്കം ഉൾപ്പെട്ട ഒരു മലയാള വീഡിയോ ഷെയർ ചെയ്താണ് രാാജകുമാരി പ്രതിഷേധം അറിയിച്ചിട്ടുള്ളത്.
മുസ് ലിം ആയി എന്നതിന്റെ പേരിൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുകയാണെന്നും അയാളെ കൊലപ്പെടുത്തുന്നത് പോലീസും വാരിയെല്ല് തകർക്കുന്നത് മാധ്യമ പ്രവർത്തകൻ ആണെന്നും രാജകുമാരി കുറിക്കുന്നു.
കഴിഞ്ഞ ദിവസം യു പി മുഖ്യമന്ത്രി യോഗിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെ ശക്തമായി വിമർശിച്ച രാജകുമാരി ആരാണയാളെന്നും ആരാണയാൾക്ക് വോട്ട് ചെയ്തതെന്നും ചോദിച്ച് പോസ്റ്റിട്ടത് വൈറലായിരുന്നു.
രാജകുമാരി പോസ്റ്റ് ചെയ്ത ട്വിറ്റർ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa