Thursday, April 10, 2025
Saudi ArabiaTop Stories

സൗദി ദേശീയ ദിനത്തിൽ പച്ച ബാനർ പുതപ്പിച്ച് ഉറങ്ങുന്ന രാജകുമാരൻ; വീഡിയോ വൈറലാകുന്നു

റിയാദ്: ഉറങ്ങുന്ന രാജകുമാരൻ എന്ന പേരിൽ അറിയപ്പെടുന്ന കഴിഞ്ഞ 15 വർഷത്തിലധികമായി കോമയിൽ കഴിയുന്ന വലീദ് ബിൻ ഖാലിദ് ബിൻ ത്വലാൽ രാജകുമാരൻ്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

സൗദി ദേശീയ ദിനത്തിൽ രാജകുമാരനെ പച്ച ബാനർ പുതപ്പിച്ച് മുറി അലങ്കരിച്ച രീതിയിൽ എടുത്ത വീഡിയോ രാജകുമാരൻ്റെ പിതൃസഹോദരി റീമാ രാജകുമാരിയാണ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്.

അൽ വത്വൻ ഫീ ഖുലൂബിനാ അഥവാ രാജ്യം നമ്മുടെ ഹൃദയത്തിലാണ് എന്ന വരികൾ എഴുതിയ ബാനറായിരുന്നു രാജകുമാരനെ പുതപ്പിച്ചിരുന്നത്.

അല്ലാഹു തുണയാകുകയും രോഗം ഭേദമാക്കുകയും തിരികെ ജീവിതത്തിലേക്ക് മടക്കുകയും ചെയ്യട്ടെ എന്ന കാപ്ഷനോട് കൂടെയായിരുന്നു രാജകുമാരി ക്ളിപ് പോസ്റ്റ് ചെയ്തത്.

15 വർഷങ്ങൾക്കു മുംബായിരുന്നു വലീദ് ബിൻ ഖാലിദ് രാജകുമാരൻ ഒരു കാറപകടത്തെത്തുടർന്ന് കോമയിലായത്.

തുടർന്ന് ഇത് വരെയും പിതാവ് ഖാലിദ് ബിൻ ത്വലാൽ രാജകുമാരൻ മകനു ആവശ്യമായ ചികിത്സയും പരിചരണവും നൽകി വരികയാآണ്.

കഴിഞ്ഞ വർഷം രാജകുമാരൻ തലയാട്ടുകയും കൈകൾ ചലിപ്പിക്കുകയും ചെയ്തത് ചികിത്സാ ഫലത്തെക്കുറിച്ചുള്ള പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

റീമാ ബിൻത് ത്വലാൽ രാജകുമാരി നാഷണൽ ഡേക്ക് പ്രസിദ്ധീകരിച്ച ക്ളിപ്പ് കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്