സൗദിയിലേക്ക് മടങ്ങുന്ന സമയം എയർപോർട്ടുകളിൽ പ്രയാസം നേരിടുന്നതിൽ നിന്ന് ഒഴിവാകാൻ തവക്കൽനാ ആപ് പ്രവർത്തിക്കാത്തവർ ശ്രദ്ധിക്കേണ്ടത്
സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് തവക്കൽനാ ആപ് അല്ലെങ്കിൽ മുഖീം രെജിസ്റ്റ്രേഷൻ കാണിച്ചാൽ വിമാനത്തിൽ പ്രവേശനം അനുവദിക്കണം എന്നാണ് സൗദി സിവിൽ ഏവിയേഷന്റെ പുതിയ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ളത്.
അതേ സമയം സർക്കുലർ വന്നിട്ടും ചില രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം മുഖീം പ്രിന്റ് ഉണ്ടായിട്ടും തവക്കൽനാ ആപ് സ്റ്റാറ്റസ് ചോദിച്ച് ചില എയർലൈൻ ഉദ്യോഗസ്ഥർ പ്രവാസികളെ പ്രയസത്തിലാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഇത്തരം ഒരു സാഹചര്യം ഉണ്ടാകാൻ കാരണം ഒന്നുകിൽ എയർലൈൻ ഉദ്യോഗസ്ഥന്റെ അജ്ഞതയോ അല്ലെങ്കിൽ ധാർഷ്ട്യതയോ ആണെന്ന് പറയാം.
ഇനി പോകുന്നവർക്ക് അത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടാകാതിരിക്കാൻ പ്രവാസി സുഹൃത്തുക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാകും.
തവക്കൽനാ ആപിലെ സ്റ്റാറ്റസോ അല്ലെങ്കിൽ മുഖീം (ഖുദൂം) രെജിസ്റ്റ്രേഷനോ ഹാജരാക്കുന്നവർക്ക് ബോഡിംഗ് നൽകണമെന്ന സൗദി സിവിൽ ഏവിയേഷന്റെ അറബിയിലും ഇംഗ്ലീഷിലുമുള്ള സർക്കുലർ യാത്രക്കാർ കയ്യിൽ കരുതുക.
തവക്കൽനാ ആപ് പ്രവർത്തിക്കാത്തവർ മുഖീം പ്രിന്റ് ബോഡിംഗിനായി കാണിക്കുന്ന സമയം ഏതെങ്കിലും ഉദ്യോഗസ്ഥൻ ആപ് സ്റ്റാറ്റസ് കാണിക്കണമെന്ന് വാശി പിടിച്ചാൽ സിവിൽ ഏവിയേഷന്റെ പ്രസ്തുത സർക്കുലർ കാണിച്ച് കൊടുക്കുക.
എന്നിട്ടും ഉദ്യോഗസ്ഥൻ യാത്ര നിഷേധിക്കുകയാണെങ്കിൽ എയർപോർട്ടിലെ ഉന്നതാധികാരികളുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനായി പരാതി ബോധിപ്പിക്കുക.
വളരെ ചുരുക്കം ചില എയർലൈൻ ഉദ്യോഗസ്ഥർ മാത്രമാണ് ഇങ്ങനെ അനാവശ്യമായി വാശി പിടിക്കുന്നതെന്ന് അറിയാൻ സാധിച്ചിട്ടുണ്ട്. സാധിക്കുമെങ്കിൽ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട് അത്തരം എയർലൈൻസ് വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് ഒഴിവാക്കുകയും ചെയ്യുക.
സൗദി സിവിൽ ഏവിയേഷന്റെ പുതിയ സർക്കുലറിന്റെ കോപ്പി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടാൽ ലഭിക്കും. ലഭിക്കാത്തവർക്ക് അറേബ്യൻ മലയാളിയുടെ വാട്സാപ് നംബറിലും ആവശ്യപ്പെടാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa