ഇരയുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദി പൗരനെ വെടി വെച്ച് കൊന്ന സ്വദേശിയെ വധ ശിക്ഷക്ക് വിധേയനാക്കി
അൽ ജൗഫിൽ ഒരു സൗദി പൗരൻ്റെ വെടിയേറ്റ് മറ്റൊരു സൗദി പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്രിയാ ശിക്ഷ പൂർത്തിയാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നാജി ബിൻ മുബാറക് അശറാറി എന്ന സൗദി പൗരനെയാണു അവാദ് ബിൻ സലീം അശറാറി എന്ന സൗദി പൗരനെ വധിച്ചതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരക്ക് നേരെ വെടിയുതിർക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു. പ്രതിയെ പിന്നീട് സുരക്ഷാ വിഭാഗം പിടികൂടുകയും കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയുമായിരുന്നു.
എന്നാൽ ഇരയുടെ കുടുംബാംഗങ്ങളിൽ പ്രായ പുർത്തിയാക്കാത്തവരുണ്ടായതിനാൽ അവർക്ക് പ്രായ പൂർത്തിയാകുന്നത് ശിക്ഷ വൈകിപ്പിക്കുകയായിരുന്നു. തുടർന്ന്ഇരയുടെ അനന്തരാവകാശികൾക്ക് പ്രായപൂർത്തിയായപ്പോൾ അവരും വധ ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ടു.
കോടതി വിധിയെ അപ്പിൽ കോടതിയും പിന്നീട് സുപ്രീംകോടതിയും ശരി വെച്ചതിൻ്റെ അടിസ്ഥാനത്തിൽൽ വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa