Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിലെ വിദേശ തൊഴിലാളികളുടെ ലഭ്യത കുറക്കാൻ നടപടിയെടുക്കണമെന്ന് ശൂറ കൗൺസിലർ

സൗദിയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ ഉയർത്തി ശൂറാ കൗൺസിലർ ഫഹദ് ബിൻ ജുമുഅ.

വിദേശ തൊഴിലാളികളുടെ ലഭ്യത വിപണിയിൽ കുറക്കുന്നതിലൂടെ മാത്രമേ സ്വദേശികൾക്കുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടൂ എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.

സൗദി തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിക്കുന്ന സ്വദേശി യുവതീ യുവാക്കളുടെ എണ്ണത്തിനനുസൃതമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് ഫഹദ് ബിൻ ജുമുഅ ആവശ്യപ്പെട്ടു.

നിലവിൽ രാജ്യത്തെ തൊഴിലില്ലായ്‌മ 6 ശതമാനം കവിഞ്ഞിരിക്കുന്നതിൻ്റെ അർഥം ഫലപ്രദമായ തൊഴിലവസരം പുതിയ സാംബത്തിക വ്യവസ്ഥിതിക്ക് സൃഷ്ടിക്കാൻ സാധിക്കുന്നില്ലെന്നാണ്.

ഈ സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം, പത്യേകിച്ച് കഫീലുമാർക്ക് കീഴിൽ ജോലിയില്ലാതെ അലഞ്ഞ് നടക്കുന്ന വിദേശ തൊഴിലാളികളുടെ ലഭ്യത കുറക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. അതോടൊപ്പാം സ്വകാര്യ മേഖലക്ക് ഉത്തേജനം നൽകുകയും വേണമെന്നും ശൂറ മെംബർ ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്